Monday, September 12, 2011

പ്രണയം ഒരു പഴയ കാഴ്ചപ്പാട് !!!

ബ്ലെസി എന്നാ പ്രതിഭാധനനായ സംവിധായകന്റെ പുതിയ ഫിലിം ആണ് പ്രണയം. അതിന്റെ ട്രിലെര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയ ചില വിചാരങ്ങള്‍ ആണീ എഴുത്തിന്റെ ആധാരം . ഒന്ന് മാറി ചിന്തിച്ചപ്പോള്‍ ,‍ എന്റെയൊക്കെ സ്കൂള്‍ കോളേജ് കാലങ്ങളിലെ പ്രണയവുമായി ഇന്നത്തെ പ്രണയം എത്ര മാറി പ്പോയി എന്ന്. ഞാനതില്‍ വേവലാതിപ്പെടുന്നില്ല എങ്കിലും !!! അന്നൊക്കെ പ്രണയം ഒരു സുഖമുള്ള നനുത്ത സ്വപ്നം ആയിരുന്നു... അന്നാല്‍ ഇന്ന് അതൊരു , ആക്ഷ്യന്‍ ത്രില്ലെര്‍ ആണ്... മാതാപിതാക്കളുടെ പേടി സ്വപ്നം കൂടിയാണ്..
ഒരു കഥ പറയട്ടെ.... നമ്മുടെ കഥാനായകന്‍ പതിമൂന്നു വയസുള്ള ചെക്കന്‍, നാട്ടിന്‍പുറത്തെ ഒരു സ്കൂളില്‍ പഠിക്കുന്നു.. അവന്‍ അവിടെ ഒരു ഹീറോ ആണ് ...കാരണം അവന്റെ പിതാവ് അവിടെ ടീച്ചര്‍ ആണ്. പോരാത്തതിന് ചെക്കന് ഇമ്മിണി കല , സാഹിത്യം, കായികം , അല്പം മിടുക്ക് എന്നിവ കയ്യിലുണ്ട് താനും. സ്വാഭാവികമായും അവനു ഒരു ആരാധക വൃന്ദം ഉണ്ടായിരുന്നു.. പെണ്‍കുട്ടികള്‍ അവനെ അല്പം ഭയത്തോടും , ബഹുമാനത്തോടും, പിന്നെ സ്വല്പം ആരധനെയോടും കണ്ടു .. അവനു ചില എതിരാളികളും ഉണ്ടായെങ്കിലും ആരും പരസ്യമായി രംഗത്ത് വന്നില്ല ...അത്രയ്ക്ക് ശക്തമായിരുന്നു അവന്റെ പ്രൊഫൈല്‍ അവിടെ...ഇതെല്ലം പോരഞ്ഞിട്ട് ചെക്കന്‍ ക്ലാസ്സ്‌ ഫസ്റ്റ് ഉം ആണ്.. (മൂക്കില്ല രാജ്യത്തെ മുറി മൂക്കന്‍ !!!!)
അങ്ങനെ ഒരു വിധം സുഖമായി അടിച്ചു പൊളിച്ചു പോകുമ്പോഴാണ്..സിദ്ധിക്കും ലാലും ചേര്‍ന്ന് ഗോഡ് ഫാദര്‍ എന്നാ സൂപ്പര്‍ ഫിലിം റിലീസ് ചെയ്തത് ...നമ്മുടെ ഹീറോ ആ ഫിലിം കണ്ടു (വിത്ത്‌ ഫാമിലി)
പടം ഇഷ്ടപ്പെട്ടു , താന്‍ അത് കണ്ടു എന്ന് കൂട്ടുകാരെ അറിയിക്കണം എന്ന് തോന്നി... അങ്ങനെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടും വരുത്തി ഹീറോ ക്ലാസ്സില്‍ ചെത്തി നടന്നു. ആ പാട്ടിങ്ങനെ ആയിരുന്നു.. മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ ...ആര്പ്പ്പോ ഇര്ര്‍ ര്ര്രോ ....ഇത് കേട്ടപ്പോള്‍ ...ചെല ദുഷ്ട ശക്തികളുടെ മനസ്സില്‍ " മോനെ രണ്ടു ലഡ്ഡു പൊട്ടി " കൊച്ചമ്മ എന്നാ വിളിപ്പേരുള്ള ഒരു പെണ്‍കുട്ടി അവന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു...അവളാണ് ഈ കഥയിലെ നായിക... അവള്‍ ഒര്രു കൊച്ചു മിടുക്കി കുട്ടിയായിരുന്നു.. കാണാം നല്ല സുന്ദരി.. വെളുത്ത നിറം... പാവാടയും ബ്ലൌസും വേഷം... ചെലപ്പോ ചുരിദാറും ...അവള്‍ അവനെയും അവന്‍ അവളെയും നോക്കി ഊറി ചിരിക്കരുണ്ടായിരുന്നു... അവള്‍ ആ പോടീമീശക്കാരനെ ഇസ്റെപ്പെട്ടിരുന്നൂ ? ആര്കരിയം.. ഏതായാലും നമ്മുടെ ഹീറോ അതുവരെ അങ്ങനെ ഒന്നും ചിന്ടിചിരുന്നില്ല... കാരണം അവനു വേറെ ഒരു പാട് പരിപാടികള്‍ ഉണ്ടായിരുന്നു..എന്തായാലും സംഭവം സ്കൂളില്‍ പാട്ടായി... നാട്ടിലും വീട്ടിലും ബന്ടുക്കളും വീട്ടുകാരും അടക്കം പറഞ്ഞു ... ചെക്കന് പുതിയ ലൈന്‍ കിട്ടി !!!!!! അവന്‍ മാത്രമൊന്നുമാരിഞ്ഞില്ല...
ഒന്നുമറിയാത്ത നമ്മുടെ പൊട്ടന്‍ ഹീറോ.... ഒന്നുമറിയാതെ നമ്മുടെ സുന്ദരി കൊച്ചമ്മേ നോക്കി ഊറിച്ചിരിച്ചു കൊണ്ടേയിരുന്നു..ഒരു ദിവസം അവന്റെ അപ്പന്‍ അവന്റെ വിളിച്ചു ..എന്നിട്ട് ചിരിച്ചു കൊണ്ട് ഒരു ചോദ്യം ....
ഡാ നിന്റെ ലൈന്‍ എന്ത് പറയുന്നു !!!!!!!!!!!!! അവന്‍ ആകെ അന്ധാളിച്ചു.... അപ്പനിതെന്തു പറ്റി ? അപ്പോള്‍ അവന്റെ മൂത്ത ചേച്ചി അവനെ വിളിച്ചു അടക്കം പറഞ്ഞു... ഡാ നീ വലിയ ഹീറോ കളിക്കുന്നതൊക്കെ കൊള്ളാം. അവസാനം അവളെ നീ എന്റെ നാട്തൂനാകുമോ ? ആരേ ? നിന്റെ ആ കൊച്ചമ്മേ !!!!!! നമ്മുടെ ഹീറോ യുടെ സപ്ത നാഡികളും തളര്‍ന്നു പോയി ... കൊറേ നേരം അവന്‍ ഒന്നും മിണ്ടാതെ നിന്ന്... എന്ത് കഷ്ടം .. ബുടിമുട്ടി പോരെ നടന്ന കേസുകൊലോന്നും തടഞ്ഞില്ല ..പകരം.. ഞാന്‍ വെറുതെ നോക്കിച്ചിരിച്ച ആ സുന്ദരികൊത്ത ... ഇതാ എന്റെ പെടലിക്ക്‌....
ആദ്യത്തെ ആ അമ്പരപ്പ് മാറിക്കഴിഞ്ഞപ്പോള്‍ നമ്മുടെ ഹീറോ ഉഷാറായി... അവനോരല്പം കുളിര് കോരി .... മനസ്സില്‍ മറ്റൊരു ലട്ടുവും പൊട്ടി...
പിറ്റേന്ന് ..അവന്‍ അവളെ പതിവുള്ള വഴിയില്‍ കണ്ടു... അല്പം മധുരം കൂടുതല്‍ ചേര്‍ത്ത ഒരു പല്പുഞ്ഞിരി അവന്‍ അവള്‍ക്കു സമ്മാനിച്ച്‌.. അവള്‍ അവനും കൊടുത്തു തിരിചോരെണ്ണം.,...മ്മം കൊച്ചു കള്ളി..അപ്പൊ എല്ലാം അറിഞ്ഞ മട്ടാണ്,....അവന്‍ രണ്ടും കല്പിച്ചു അവന്റെ നിക്കെരിനുള്ളില്‍ നിന്ന് ഒരു ലെറ്റര്‍ വെളിയിലെടുത്തു.. അവന്റെ ഹൃദയ കാവ്യം .... അവന്‍ അവള്‍ക് വരക്കുന്ന കൈകളാല്‍ കൊടുത്തു...അവള്‍ ഒന്ന് പേടിച്ചു..." എന്താ ഇത് ? എന്റെ ഹൃദയം...അവന്‍ വിക്കി ...ഒരു നിമിഷം അവള്‍ അവനെ നോഒക്കി ...എന്നിട്ടോട്ട കരച്ചില്ല്ല്ല്‍......
അവന്‍ പേടിച്ചു പോയി.... ചുറ്റും നോക്കി...അതാ വരുന്നു ചില കൂട്ടുകാര്‍ .. അവന്‍ പെട്ടെന്ന് സോറി പറഞ്ഞു .. ആ ലെറ്റര്‍ തട്ടി വാങ്ങി..ഓടി മറഞ്ഞു....അടുത്ത കുറ്റിക്കാട്ടിലേക്ക് ...

പിന്നെ ഒരിക്കലും അവന്‍ ആര്‍ക്കും ലെറ്റര്‍ കൊടുത്തില്ല.. അവന്‍ അവളെ കണ്ടു മിണ്ടിയില്ല.......എല്ലാം എല്ലാരും സാവധാനം മറന്നു തൊടങ്ങി....കാലചക്രം ഒരുണ്ട് പിന്നെയും പിന്നെയും...
അവള്‍ വിവാഹം കഴിഞ്ഞു കുടുംബിനിയായി... അവന്‍ പഠിച്ചു മിടുക്കനായി നല്ല ജോലി വാങ്ങി, വിവാഹം കഴിഞ്ഞു കുട്ടികളായി........ലോകത്തില്‍ ലെറ്റര്‍ യുഗം മാറി.. മൊബൈല്‍ വന്നു, ഇന്റര്‍നെറ്റ്‌ , ഇ-മെയില്‍, ചാറ്റിംഗ് , ഓര്‍ക്കുട്ട് ,ഫേസ് ബുക്ക്‌ എന്നിവ വന്നു... അങ്ങനെ ഒരു നാള്‍ നമ്മുടെ ഹീറോ യുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് !!! എന്നെ കൂട്ടുകാരിയാക്കുമോ ???
അവന്‍ അവളെ ഫ്രണ്ട് ആയി സ്വീകരിച്ചു.. അപ്പോള്‍ ധ വരുന്നു അടുത്ത ആള്‍.. അവളുടെ പ്രിയതമന്‍..അയാളെയും അവന്‍ ഫ്രണ്ട് ആക്കി.. അങ്ങനെ,,,,,ഒരു ദിവസം നമ്മുടെ നായികയുടെ ഭര്‍ത്താവ് അവനൊരു മെസ്സേജ് അയച്ചു... അതിങ്ങനെ.. " എനിക്ക് തരുമോ അന്ന് നീ കൊടുക്കാതെ പോയ ആ ലവ് ലെറ്റര്‍ ?? " അവന്‍ ഒന്ന് ഞെട്ടി ... അന്ധാളിച്ചു ... പിന്നെ അല്പം കഴിഞ്ഞു അവനൊരു Smile അയച്ചു....അതുകണ്ട്‌ അങ്ങേരു ചിരിച്ചു.. അവള്‍ ചിരിച്ചു...അവരുടെ മൂന്നു പിള്ളേരും ചിരിച്ചു... ആശാനെ അത് വെറും ബ്ലാങ്ക് പേപ്പര്‍ ആയിരുന്നു......!!!!!!!

17 കൊല്ലം നീണ്ട ഒരു നഷ്ട പ്രണയത്തിനു അന്നവിടെ തിരശീല വീഴുകയായിരുന്നു !!!!!!!!

No comments: