Thursday, March 15, 2012

എന്റെ സൗദി അനുഭവങ്ങള്‍

എന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഒരാഗ്രഹമായിരുന്നു ഒരു ഗള്‍ഫുകാരന്‍ ആകനമെന്നുള്ളത് .... രണ്ടു പ്രാവശ്യം എനിക്ക് ഈതാണ്ട് അടുത്ത് വന്നതായിരുന്നെങ്കിലും അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല ....
ഏതായാലും ഇപ്പൊ എന്റെ കമ്പനി എനിക്കൊരു വിസ തന്നു എന്നെ ഒരു ഗള്ഫനാക്കി ... അതും സൗദി അറേബ്യ ... ഇതില്‍ കൂടുതല്‍ ഫാഗ്യം പിന്നെ എന്ത് വേണം. അങ്ങനെ എല്ലാരും കൂടെ എന്നെ പറഞ്ഞു സൗദിക്ക് വിട്ടു. കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഗള്‍ഫ്‌ countries നെ ക്കുറിച്ച് എനിക്കുണ്ടായിരുന്ന എല്ലാ ധാരണകളും മാറ്റിക്കളഞ്ഞു. എന്റെ മനസ്സില്‍, നികുതി രഹിത ശമ്പളം, ശീതികരിച്ച സുഖങ്ങള്‍..അടിച്ചു പൊളിക്കാന്‍ നെറയെ ആണും പെണ്ണും...പക്ഷെ ഇതൊന്നും ശരിക്കും ഉള്ള ഗള്‍ഫ്‌ ഇല്ല..അവിടെ , സങ്ങടങ്ങളും , കഷ്ടങ്ങളും , പ്രതീക്ഷകളുടെ ഭാരങ്ങളും മാത്രമേയുള്ളൂ...
ഞാന്‍ വരുന്ന വഴി, ദുബായ് എയര്‍പോര്‍ട്ടില്‍ മലയാളികളെ കണ്ടു.. കഷ്ടപ്പെട്ട് പനിയെടുക്കുംബഴും കുടുംബത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന മലയാളി .... ഇവിടെ ഓഫീസില് നിന്ന് ഹോട്ടല്‍ വരുമ്പോ ഒരു മലയാളീ ഡ്രൈവര്‍ ഞങ്ങളെ ഡ്രോപ്പ് ചെയ്തു... എന്തമമോ ഫുള്‍ മഞ്ഞ കഥകള്‍ മാത്രമേ പറയാനുള്ളൂ .... അയാളുടെ സാഹചര്യം ആയിരിക്കും അയാളെ അങ്ങനെ പറയിച്ചത്.... നിരത്തില്‍ പെണ്ണുങ്ങള്‍ വളരെ കുറവാണു ... ഒള്ളത് തന്നെ മൊത്തം കവര്‍ ചെയ്തു ... പര്‍ദയില്‍ comfortable ആയി ഒതുങ്ങി നടക്കുന്നു... എന്റെ മനസ്സില്‍ സിങ്കപ്പൂര്‍, മലയ്ഷ്യ, ലണ്ടന്‍ , NewYork ., എന്തിനേറെ, ബാംഗ്ലൂര്‍ വരെ കടന്നു വന്നു... freedom ന്റെ പേരില്‍ , നമ്മുടെ പെണ്ണുങ്ങള്‍ എങ്ങനെയൊക്കെ നടന്നാണ് , നമ്മുടെ കണ്ട്രോള്‍ തെറ്റിക്കുന്നത്.....ഇവിടെ അങ്ങനെയൊന്നുമില്ല.. ഒരു പ്രലോഭാനവുമില്ലാതെ .. സുഖമായി വഴിയില്‍ നടക്കാം.... എല്ലാം അറബീം , ഒറ്റകൂം , മരുഭൂമിയും , പിന്നെ നമ്മുടെ മാധവന്‍ നായരും മാത്രം ....
ഇന്ന് ഞങ്ങള്‍ ഹോട്ടല്‍ mariott ലേക്ക് താമസം മാറ്റി.... holiday inn ഒരു ഭീകര സ്ഥലം ആയി തോന്നിയത് കൊണ്ട് , ഞങ്ങളുടെ സായിപ്പ് ബോസ്സ്, mariott അറേഞ്ച് ചെയ്തു...
അങ്ങനെ , ഇവിടെ ഞങ്ങള്‍ ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു.. പേര് ..Lahore ഹോട്ടല്‍, പക്ഷെ , ഫുഡ്‌ കൂടുതലും മലയാളീ ഫുഡ്‌... ചോദിച്ചപ്പോള്‍ , കൊണ്ടോട്ടിക്കാരന് കൂടുതലും.അങ്ങനെ ഉച്ചക്ക് കുശാലായി..
പക്ഷെ ഡിന്നര്‍ ആയിരുന്നു അതിലും ഗംഭീരം .. എന്റെ കൂടെ ഉള്ള ശശി സര്‍, (ബഹുമാനം കൊണ്ട് വിളിച്ചു എന്നെ ഉള്ളൂ... ) എനിക്ക് നല്ല വെജ് കുറുമാ ഉണ്ടാക്കി തന്നു... ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂം ന്റെ എല്ലാ limitation ഉം മറികടന്നു, ഒരു ഫസ്റ്റ് ക്ലാസ്സ്‌ കുറുമാ... പിന്നെ , ഞങ്ങ ചപ്പാത്തി യുണ്ടായിരുന്നു , അത് ചൂടാക്കി, വെജ് കുരുംയും കൂട്ടി ഡിന്നര്‍ കഴിച്ചു.. സര്‍ ഉം ഞാനും വളരെ ഹാപ്പി ആയി...

ഇപ്പൊ എനിക്കൊന്നു മനസിലായി..., മനുഷ്യന്‍ പരിമിതികളുണ്ടാവുംബോഴാണ് അവന്റെ ക്രിയതമാകത അതിന്റെ ഉച്ചകോടിയിലെതുന്നത് എന്ന്... അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹം ഉണ്ടാക്കിയ ആ കറി ......

സൗദി അനുഭവങ്ങള്‍ തുടരും.....