Thursday, March 15, 2018

ഒരു പൂർവ വിദ്യാർത്ഥിയുടെ അനുഭവ കുറിപ്പ്ഒത്തിരി  നാളായി വിചാരിക്കുന്നു എന്തേലും കുത്തി കുറിക്കണം എന്ന്.. മനസ് മടുപ്പിച്ച ജോലിത്തിരക്കുകളിൽ മുഴുകി ഇരുന്നതിനാൽ ഇതുവരെയും ഒന്നും നടന്നില്ല..


ഇപ്പൊ പെട്ടെന്ന് നാട്ടിലേക്കൊന്നു പോകേണ്ടി വന്നു , പോയപ്പോൾ രണ്ടു ദിവസം എന്റെ സ്വന്തം നാട്ടിലൊന്നു കറങ്ങാനും പറ്റി . നിറയേ മനസ് കുളിർപ്പിച്ച കാഴ്ചകളുണ്ടായെങ്കിലും ഹൃദയ സ്പർശിയായ ഒന്നിനെക്കുറിച്ചു എഴുതാൻ തോന്നി. ഞാൻ പഠിച്ച SNVUPS സന്ദർശിക്കാൻ ഇടയായി. എന്റെ സുഹൃത്ത് നിഷ അവിടെ ഒരു ടീച്ചർ ആയതു കൊണ്ട്  ധൈര്യമായി പോകാം. കൊറേ നാളുകളായി ഞാൻ വിചാരിക്കുന്നു  , അവിടെ ഒന്ന് പോകണം എന്ന്. വേറെ ഒന്നും അല്ല , സ്കൂളിൽ കൊറേ നല്ല കാര്യങ്ങൾ നടക്കുന്നു , ഫേസ്ബുക്കിൽ കൊറേ ഫോട്ടോസ് വരുന്നു . ഒന്ന് പോയി കണ്ടാൽ കൊള്ളാം എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു .

പെട്ടെന്നുള്ള പോക്കായതിനാൽ ആകെ 2 ദിവസം `ആണ് എനിക്ക് നാട്ടിൽ പോകാൻ പറ്റിയത് . എങ്കിലും ഉള്ളിലെ ത്വര ഇങ്ങനെ എന്നെ തോണ്ടിക്കൊണ്ടേയിരുന്നു. അവസാനം ഞാൻ നിഷയെ വിളിച്ചു പറഞ്ഞു , ഞാൻ അവിടെ വരും ഉടനെ പോകും. ഞാനും എന്റെ പിതാവും അമ്മയും , പിന്നെ മകളും കൂടെ ആയിരുന്നു ആ യാത്ര . സ്കൂൾ അടുക്കുമ്പോഴേക്കും എന്റെ മനസ്സിൽ ഒരായിരം സ്മരണകൾ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.        27 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഞാൻ ആ സ്കൂളിലേക്കു ചെല്ലുകയാണ് . എന്റെ ഓർമ്മകൾ അത്രയും വർഷങ്ങൾ പിന്നോട്ട് പോയി .  ഇന്റർവെൽ സമയങ്ങളിലെ കിളിത്തട്ടു കളികൾ , കബഡി , ക്രിക്കറ്റ് കളികൾ .. പിന്നെ അടിപിടി കേസ് കെട്ടുകൾ .. ഉച്ചക്ക് വിശ്രമത്തിനു പോയിരുന്ന താഴെക്കാവ് ,അവിടുത്തെ മരങ്ങൾ ....അംഗനേ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ .... എന്ന പദ്യം , ഒരു വട്ടം കൂടിയായ മാവിൻ ചുവട്ടിൽ എന്നൊക്കെ ഒരു ONV സ്റ്റൈൽ മൂളിപ്പാട്ടും ചുണ്ടിൽ വിരിഞ്ഞു .. എന്റെയ ഞെളിപിരി കണ്ടപ്പോൾ അപ്പന് കാര്യം പിടി കിട്ടി .. ഇത് മറ്റേതാണ് .. മുഴുത്ത നൊസ്റ്റാൾജിയ ... ക്ലാസ്സ്‌മേറ്റ്സ് എന്ന പടം പിടിച്ച ലാൽ ജോസിന് ഉള്ളതായിരുന്നു അടുത്ത തെറി...

ഡാ മോനെ , നീ വിചാരിക്കുന്ന പോലെ പണ്ടത്തെ കിളിത്തട്ടു കളിച്ചു നടന്ന സ്കൂൾ അല്ലാട്ടോ ... അപ്പന്റെ ഈ വാക്കുകൾ എന്നെ ചിന്തയിൽ നിന്നും ഞെട്ടിയുണർത്തി.  പെട്ടെന്ന് ഞാൻ കാര് വെട്ടിയൊഴിച്ചു നിർത്തി.. ഭാഗ്യം തെങ്ങുകൾക്കൊന്നും പറ്റിയില്ല . വണ്ടി നിർത്തി വലതു വശത്തേക്കു ഞാൻ പാളി നോക്കി.. നിജീഷിന്റെ വീട് , അങ്ങനെ തന്നെ ഉണ്ട് ...അവൻ അവിടെ ഉണ്ടോ ആവോ . ഗൾഫിലാണ് ജോലി എന്നറിയാം.

പതുക്കെ ഞങ്ങൾ സ്കൂളിലേക്കു കയറി. വലിയ ബോർഡ് , കമാനം എന്നെ നോക്ക്കി ഗാംഭീര്യത്തോടെ വിളിച്ചു.. 'കയറി വാടാ മക്കളെ '...

അയ്യോ ഇതാര് .... സാറേ എന്തൊണ്ട് വിശേഷം .. ഇതാരാ മോനല്ലേ.. പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നൊരു വിളി.. ഞാൻ തല ഉയർത്തി നോക്കി , പരിചിത മുഖം , അതെ ചിരി.. ബാലണ്ണൻറെ ആരാണ് എന്ന് ചോദിക്കുന്നതിനു മുന്നേ മറുപടി വന്നു ..ഞാൻ ബാലണ്ണൻറെ മോളാണ് ... എനിക്ക് പെട്ടെന്നൊരു ചിരി പൊട്ടി.. വേറൊന്നും അല്ല .., ഈ ബാലണ്ണൻ ഞങ്ങൾക്കെല്ലാം അണ്ണൻ ആയിരുന്നു .. പുറമെ പരുക്കൻ ആയ , ഉള്ളിൽ നിറഞ്ഞ സ്നേഹം മാത്രം ഉള്ള .. ചെറിയ നിരുപദ്രവങ്ങളായ ശീലങ്ങൾ ഉള്ള ഞങ്ങടെ ബാലണ്ണൻ . അണ്ണൻ സ്കൂൾ മണി അടിക്കുന്നത് ഞങ്ങൾ സന്തോഷത്തോടെയും കൊറച്ചു ആരാധനയോടും നോക്കി നിന്നിരുന്നു.. ആ ബെൽ ഒന്നടിക്കണം  എന്ന് ഞങ്ങളൊക്കെ എന്നും ആഗ്രഹിക്കുമായിരുന്നു.. അണ്ണൻ സമ്മതിച്ചിരുന്നില്ല എങ്കിലും..

ആ അണ്ണന്റെ മകൾ ബിന്ദു ചേച്ചി, അണ്ണനെക്കാളും ഉത്സാഹത്തോടു അതിനേക്കാളും ഉത്തരവാദിത്വത്തോടെ അവിടെ ജോലി ചെയ്യുന്നു . മനസ്സിൽ വളരെ സന്തോഷം തോന്നി.  ചേച്ചി ഞങ്ങളെ ഏറ്റെടുത്തു .. വാ സാറെ .. നമുക്ക് സ്കൂൾ കാണാൻ പോകാം. ആദ്യമേ കണ്ടു , പണ്ട് കളിച്ചു തിമിർത്ത സ്കൂൾ ഗ്രൗണ്ട് . കൊറച്ചു കൂടെ വലുപ്പം തോന്നിയെങ്കിലും പ്രത്യേകിച്ച് മാറ്റമില്ല. പിന്നെ നോക്കിയത് കിണർ ആണ് ... കണ്ടില്ല ... കൊറേ ചെടികൾ , പച്ചക്കറികൾ തുടങ്ങിയവ കണ്ടു. പിന്നെ ഒരു സ്കൂൾ ബസ് , കല പില ചിലക്കുന്ന കുട്ടികുറുമ്പുകൾ . സ്കൂളിൽ പച്ചക്കറി കൃഷി ഉണ്ടത്രേ..

വലതു വശത്തു നീളൻ കെട്ടിടം , ഞാൻ എന്റെ 5A , 6A  ക്ലാസ്സിലേക്ക് മുങ്ങാം കുഴിയിട്ടു .. ആ കെട്ടിടം അത്പോലെയുണ്ട് . പക്ഷെ നിറയെ നിറങ്ങൾ വാരി വിതറിയ ചിത്രങ്ങൾ വരച്ചിരിക്കുന്നു . ടൈൽ പാകിയ തറ . സിമന്റ് പൂശാത്ത , അരഭിത്തി മാത്രം ഉണ്ടായിരുന്ന , മഴ പെയ്താൽ ചോർന്നൊലിക്കുന്ന   പഴയ കെട്ടിടം എന്റെ ഓർമയിലേക്ക് ഇരച്ചു കയറി . ഇടതുഭാഗത്തു കാണുന്ന കെട്ടിടം എന്റെ മനസ്സിൽ ചില കലാപരമായ ഓർമ്മകൾ ഉണർത്തി. അവിടെയാണ് ഞാൻ ഒരേദിവസം 3  നാടകത്തിൽ അഭിനയിച്ചത് . കംസനായും , കളക്ടർ ആയും പിച്ചക്കാരനായും ഞാൻ നിറഞ്ഞാടി]. മിമിക്രയും പ്രസംഗവും പദ്യ പാരായണവും നടത്തിയ സ്ഥലം. ഞാനൊന്നു നെടുവീർപ്പിട്ടു.. (അന്നത്തെ കൂവലുകൾ ഓർത്തിട്ടാവണം). സ്കൂൾ വരാന്ത കണ്ടപ്പോൾ പിന്നെയും ഓർമകളുടെ കഞ്ഞിയും പയറും , പിന്നെ എന്റെ ജീവിതത്തിലെ ഏക എലെക്ഷൻ ...ഞാൻ അസിസ്റ്റന്റ് സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടതും ആ വരാന്തയിൽ നിന്നായിരുന്നു..

ആ രണ്ടു കെട്ടിടങ്ങളും എന്റെ സ്കൂൾ ജീവിതത്തിന്റെ അഭേദ്യ ഘടകങ്ങൾ ആയിരുന്നു. ഒരായിരം സുഖമുള്ള , കണ്ണീരിന്റെ നനവും , സന്തോഷങ്ങളുടെ തിരതള്ളലും ഉള്ള ആ പഴയ സ്കൂൾ വരാന്ത .. എന്നെ മാടി വിളിച്ചു ...

'ഇപ്പോൾ ഇവിടെ ഒരു ലൈബ്രറി യും കമ്പ്യൂട്ടർ റൂം ഉണ്ട് . പിന്നെ സ്കൂൾ ഫങ്ക്ഷന് നടത്താൻ ഒരു നല്ല ആഡിറ്റോറിയം , ആശാൻ മണ്ഡപം ഉണ്ട് .  ബിന്ദു ചേച്ചിയുടെ വാക്കുകൾ എന്നെ വീണ്ടുംചിന്തയിൽ നിന്നുണർത്തി.. (മഹാകവി കുമാരൻ ആശാന്റെ വീണ പൂവിൽ ഞാൻ വീണ്ടും മനമുടക്കി.. എങ്കിലും.)

ഹാ പുഷ്പമേ അധിക തുങ്ക  പഥത്തിൽ ... നീട്ടിപ്പാടിയതു കരുണാകരൻ സർ ആയിരുന്നു.. അഞ്ചാം ക്‌ളാസ് കഴിഞ്ഞുള്ള മധ്യ വേനൽ അവധിക്കാലത്തിൽ , അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങടെ പ്രിയ കൂട്ടുകാരി , വീണക്കുള്ള അനുസ്മരണം ആയിരുന്നു അന്ന്.. സാറിന്റെ ശ്രുതി മധുരമായ ആ വാക്കുകൾ ഞങ്ങളെ ഈറനണിയിച്ചു . ആ പത്തു വയസുകാരി വീണ, എന്താണ് അവൾക്കു പറ്റിയത് ? വളരെ പ്രസരിപ്പും ചുറുചുറുക്കും ഉള്ള കുട്ടി . അധ്യാപകർക്കും കൂട്ടുകാർക്കും വളരെ പ്രിയപ്പെട്ടവൾ . പക്ഷെ അവൾ അസുഖം വന്നു മരിച്ചു പോയി . എന്താണ് മരണം എന്ന് വ്യക്തമായില്ല എങ്കിലും , എന്റെ അമ്മച്ചിയെപ്പോലെ അവളും സ്വർഗത്തിലേക്ക് പോയി എന്ന് മാത്രം ഞാനും കരുതി. ഒരു വേദനയായി വീണ ഇന്നും ഞങ്ങളുടെ മനസ്സിൽ തങ്ങി നില്കുന്നു, മരണം ...അതെങ്ങനെയായാലും  രംഗബോധം തീരെയില്ലാത്ത കോമാളി തന്നെയാണ്..

'ഇതാണ് ഇന്ററാക്ടിവ് ക്ലാസ് റൂം '. ഇത്തവണ എന്നെ ഞെട്ടിച്ചത് നിഷ ആയിരുന്നു. എഡോ മണ്ട കുണാപ്പി , വായും പൊളിച്ചു നില്കാതെ ക്ലാസ് റൂം കയറി കാണെടോ .. ശെരിക്കും ഞാൻ വാ പൊളിച്ചു നില്കുവായിരുന്നു.. ബാംഗളൂർ  വിബ്‌ജിയോർ സ്കൂളിൽ ഒന്നെര ലക്ഷം കൊടുത്തപ്പോഴാ എന്റെ മോൾക്ക് ഇത് പോലെ ഒരു ക്ലാസ് റൂം കിട്ടിയത്. പിന്നെ ഇങ്ങു ലണ്ടൻ സ്കൂളിൽ വന്നപ്പോഴും കണ്ടു, അതൊക്കെ എന്റെ മോൾക്ക് ഭാഗ്യം കൊണ്ട് കിട്ടി എന്നൊക്കെ വിചാരിച്ചിരുന്ന എന്റെ മൂഢ മനസിലേക്ക് ഒരു ആണി പോലെയാണ് നിഷയുടെ വാക്കുകൾ തറച്ചത്. ഇതൊക്കെ ഞങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത്.. അവർക്കു ഫീസ് ഒന്നും കൊടുക്കേണ്ട . ഇപ്പൊ കൊറച്ചു govt  ഗ്രാൻറ്  ഉണ്ട് .. പക്ഷെ ഇതുണ്ടാക്കിയത് കൊറേ സ്‌പോൺസർഷിപ് കൊണ്ടും , പിന്നെ കൊറച്ചു ടീച്ചേഴ്സിന്റെ നല്ല അധ്വാനം കൊണ്ടും മാത്രം ആണത്രേ. ടീചെര്സ് ആൻഡ് നോൺ ടീചെര്സ് സ്റ്റാഫ് അവിടെ ഒറ്റക്കെട്ടായി വിചാരിച്ചതുകൊണ്ടു അവിടെ വളരെ ഉന്നത നിലവാരത്തിൽ സ്കൂൾ നടക്കുന്നു. കുട്ടികൾക്ക് ലൈബ്രറി, കമ്പ്യൂട്ടർ റൂം, പ്രൊജക്ടർ, പിന്നെ കുട്ടികളുടെ ലീഡർഷിപിൽ നടക്കുന്ന ഒരു റേഡിയോ നിലയം .. പോരെ പൂരം !!!


എന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു .. സാധാരണ നമ്മൾ പഠിച്ച സ്കൂളിൽ ചെല്ലുമ്പോൾ ഒന്ന് നെടുവീർപ്പിടും.. ഗതകാല സ്മരണകളുടെ തിരത്തള്ളലിൽ വീർപ്പുമുട്ടി നിൽക്കുന്ന പഴഞ്ചൻ കെട്ടിടങ്ങളും അതിനേക്കാൾ പഴഞ്ചനും മുരടിപ്പിക്കുന്ന ആൾക്കാരും ആവും അവിടെ കാണുക... ഇവിടെ നേരെ തിരിച്ചാണ് . സ്കൂളിനും പിള്ളേർക്കും പിന്നെ സ്റ്റാഫിനും അതൊക്കെ ഓർക്കാൻ സമയമില്ല .. അവിടെ നാൾക്കു നാൾ കൂടി വരുന്ന ഉത്സാഹം ആണ്. പുതിയ പരിപാടികൾ ആണ്. എങ്ങനെയും സ്കൂൾ ഉന്നതിയിൽ എത്തിക്കാൻ ഉള്ള ആവേശം ആണ്..നന്നായി വരട്ടെ.]

അരമണിക്കൂർ പോയതറിഞ്ഞില്ല .. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തതയയിരുന്നു . സന്തോഷത്തിന്റെ വിങ്ങൽ ആയിരുന്നു. പഠിച്ച സ്കൂളിന്റെ ഇന്നത്തെ makeover  കണ്ടിട്ട്. അവരുടെ ഉത്സാഹം കണ്ടിട്ട്. കുട്ടികളുടെ സന്തോഷം കണ്ടിട്ട്.. ഇതിനു പിന്നിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന കരങ്ങളെ എത്ര അഭിനന്ദിച്ച്ചാലും മതിയാവില്ല . ഇങ്ങനെ നന്നായി പ്രവർത്തിക്കുന്ന അനേകം സ്കൂളുകൾ പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങൾ ധാരാളം ഉണ്ട് . പക്ഷെ യാതൊരു ലാഭവും കിട്ടില്ല എന്നറിഞ്ഞിട്ടും , govt aid കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ഇങ്ങനെ മോഡേൺ outlook  കൊണ്ട് വരുന്നത് വളരെ ചുരുക്കം ആണ് . അതും ഒരു ഗ്രാമീണ  മേഖലയിൽ . അതെ , ഇന്ത്യയുടെ ആത്മാവ് ശെരിക്കും ഗ്രാമങ്ങളിൽ തന്നെയാണ് ...

എന്തുകൊണ്ടും അഭിനന്ദനാർഹം ...ഞാൻ ആ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. എന്റെ എല്ലാ പിന്തുണയും എന്നാൽ കഴിയുന്ന വിധം ഞാൻ കൊടുക്കും എന്ന് മനസ്സിൽ പറഞ്ഞ ശേഷം  അവിടെ നിന്ന് യാത്ര പറഞ്ഞു . വണ്ടി ആദ്യത്തെ വളവു തിരിഞ്ഞു നോക്കിയപ്പോൾ പ്രൗഢ ഗംഭീരമായ ആ കമാനം എന്നെ നോക്കി പറഞ്ഞു ....'ഇനിയും വരില്ലേ മോനെ ' ??? വരും , തീർച്ചയായും ...എനിക്ക് വീണ്ടും ഒരായിരം ഓർമകളെ താലോലിക്കാനുണ്ട് ' ....

#SNVUPS,MaruthamonpalliThursday, January 12, 2017

എന്തോകെയായിരുന്ന്...

ഇങ്ങനാണെങ്കിൽ ഈ കളിക്കു ഞാനില്ല ..... ഇത് ഫൗൾ ആണ് ... തീർച്ചയായും ഫൗൾ ആണ് ....


ഞാൻ സാധാരണയായി സ്വപ്നം കാണുന്ന ആളാണ് . കാണുന്ന സ്വപ്നത്തിൽ ആനന്ദം കണ്ടെത്താനും ശ്റമികും. പക്ഷെ ഈയിടെയായി എല്ലാം അല്പം പ്രശ്നം ആണ് ബ്രോ. കണ്ടതൊന്നും അത്ര സുഖമുള്ളതല്ല. അതൊക്കെ ശെരിക്കും ഉള്ള സംഭവങ്ങൾ ആണ് താനും. അതുകൊണ്ടാ പറയുന്നത് .. ഈ കളിക്കു ഞാൻ ഇല്ല മാഷേ . എന്നെ വിട്ടേക്ക് . ഞാൻ  ഈ നാട്ടുകാരനെയല്ല ബ്രോ.


നന്ദി'..എല്ലാത്തിനും . എല്ലാവര്ക്കും ...മംഗളങ്ങൾ നേരുന്നു !!

Wednesday, August 17, 2016

                                                         'മണ്ടൻ'മാർ ലണ്ടനിൽ


ലണ്ടനിൽ വന്നിട്ട് കൊറച്ചു നാളായി , പക്ഷെ ഇത് വരെ ഒന്നും കുറിക്കാൻ പറ്റിയില്ല. സമയം ഒരു പ്രശ്നമായിരുന്നു . കഥകൾ , സംഭവങ്ങൾ ധാരാളവും . ആദ്യം വന്നിറങ്ങിയ പരിഭ്രമത്തിൽ ഒന്ന് പകച്ചു പോയെങ്കിലും ഇപ്പൊ ഞാനും ഒരു പൊടി ലണ്ടൻ മലയാളിയായി എന്ന് വേണമെങ്കിൽ പറയാം. വെറുതെ ഇരിക്കട്ടെ ഒരു ജാഡ .. അങ്ങനെയുള്ള കൊറേ ജാഡ മല്ലൂസ് ഇവിടെയുണ്ട് . അവരുടെ വിചാരം സായിപ്പ് ഇവന്മാരൊക്കെ ഇല്ലെങ്കിൽ ജീവിക്കാൻ ഗതിയില്ലാതെ തൂങ്ങി ചാവുമെന്ന .. പണ്ട് നമ്മുടെ gulfan മല്ലൂസിനു ഇങ്ങനെയൊരു കോംപ്ലക്സ് ഉണ്ടായിരുന്നു.. കേട്ടിട്ടില്ലേ , അറബി എന്നെ ഇങ്ങനെയാണ് ... അങ്ങനെയാണ് .. ഷേക്ക് കഞ്ഞി കുടിച്ചു പോകുന്നത് തന്നെ എന്റെ ബുദ്ധിയാണ് .. പിന്നെ എന്തൊക്കെ..  ഇപ്പൊ അതൊക്കെ കൊറച്ചു മാറി വരുന്നുണ്ട് :)

ഏതായാലും അതൊക്കെ പോട്ടെ., ലണ്ടൻ കഥകൾ ഞാൻ ഒരു series ആയി പിന്നെ എഴുതാം. ഇപ്പൊ ഇത് കുറിക്കാനുള്ള കാരണം .. കഴിഞ്ഞ ഞായറാഴ് കുർബാനയ്ക്കു പള്ളിയിൽ പോയതാ.
ഇപ്പൊ ആത്മീയതയൊക്കെ ഒരു സാമൂഹ്യ സംഘാടന പരിപാടിയായതു കൊണ്ട് , നമ്മൾ സമാന മനസികാരൊക്കെ കൊറച്ചു relaxed ആണ് .. പ്രത്യേകിച്ച് നമ്മൾ സുറിയാനി ക്രിസ്ത്യാനികൾക്ക് ..എവിടെ പോയാലും നമ്മുടെ ടൈപ്പ് അച്ചായന്മാർ ഇങ്ങനെ സൊറ പറഞ്ഞു നടക്കുന്നുണ്ടാവും.. ഇത് മൊത്തത്തിൽ മലയാളികളുടെ ഒരു സ്വഭാവം ആയതു കൊണ്ട് സുറിയാനി ആയാലും നായർ ആയാലും ഇതൊക്കെ തന്നെ ആയിരിക്കും . ഏതായാലും ഞാൻ എന്റെ കാര്യം പറയാം.
ദോഷം പറയരുത് സായ്പിന്റെ പള്ളികളൊക്കെ ഗംഭീരം ആണ് . പോകാൻ ആളില്ലാത്ത കൊണ്ട് നമ്മുടെ മല്ലൂസിനെ ഏല്പിച്ചിരിക്യാ മിക്ക പള്ളികളും . ഞാൻ പതിവുപോലെ കൊച്ചു വർത്തമാനം പറയാനുള്ള അച്ചായന്മാരെ ഒക്കെ ടാർഗറ്റ് ചെയ്തു ഒരു സേഫ് ഡിസ്റ്റൻസ് ഒക്കെ ഇട്ടു ചാലു തൊടങ്ങി .. അപ്പൊ ദേ ഒരു തടിയൻ അച്ചായൻ കേറി സ്കോർ ചെയ്യുവാ .. പറയുന്നത് കേൾക്കാൻ നല്ല സ്റ്റൈൽ ഒക്കെയുണ്ട്. ഒക്കെ ആനിമേറ്റഡ് സ്റ്റോറീസ് ആണ് .. ശകലം മഞ്ഞയും പുളിയുമൊക്കെ ഒള്ളത് കൊണ്ട് എല്ലാരും ആസ്വദിക്കുന്നുമുണ്ട് .. ഞാൻ എന്റെ വക കൊറേ ഇട്ടപ്പോൾ പുള്ളി അതിലും കേറി തൂങ്ങി.. എല്ലാരും ചിരി തുടങ്ങിയപ്പോ പുള്ളിക്ക് അതിലും ആവേശം. ആവേശത്തിനിടയിലും ഞാൻ ഒന്ന് ശ്രദ്ദിച്ചു ... പുള്ളി ഒരു കാറിന്റെ ബോണ്റ്റിന്റെ മേളിൽ കയറി ഇരുന്നാണ് അഭ്യാസം മുഴുവൻ . ആവേശം കൊണ്ട് ഇടക്കിടെ ബോണ്റ്റിൽ അടിക്കുന്നുണ്ട് .. പിന്നെ കൊറേ കഴിഞ്ഞപ്പോൾ ഇരുന്ന ഭാഗത്തിൽ കൈ കൊണ്ട് ചൊറിയുന്നു, തൊടക്കുന്നു ആകെ ബഹളം .. പുള്ളി restless  ആണ്. ഞാൻ വെറുതെ ഒന്ന് പാളി നോക്കി. എന്റെ നെഞ്ചോന്നു എരിഞ്ഞു . നാട്ടിൽ ഒരു ഒന്നെര കോടി വരുന്നു jaguar ന്റെ മേളിൽ കയറി ആണ് ടിയാന്റെ അഭ്യാസം. ഇവിടെയും നല്ല വില കാണും..ഹോ എന്റെ കാർ മൊയലാളി ആത്മാവ് തിളച്ചു മറിഞ്ഞു .. ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല . പുള്ളിയാണെങ്കിൽ ഒരു സലിം കുമാർ ടൈപ്പിൽ വളിപ്പുകാലടിച്ചു മുന്നേറുവാ..

പിന്നെ ഒട്ടും വൈകിയില്ല, ഞാൻ പതുക്കെ മഹാനുഭാവന്റെ തോളിൽ ഒന്ന് തട്ടി. എന്നിട്ടു പറഞ്ഞു .. "ചേട്ടാ കാര്യം ഒക്കെ കൊള്ളാം, പക്ഷെ താങ്കൾ വണ്ടിയെ കൂടെ ഒന്ന് ഗൗനിച്ചോണം, ഇതിന്റെ മൊയലാളി കണ്ടാൽ താങ്കളുടെ ഷഡ്ഢി ചെലപ്പോ കീറി എന്ന് വരും .. കാശ് കൊടുക്കാനേ..."

പറഞ്ഞു തീർന്നില്ല , പിറകിൽ ഒരു പൊട്ടിച്ചിരി മുഴങ്ങി .. നമ്മുടെ ടിയാൻ ഇങ്ങനെ ഐസ് ആയി എന്നെ നോക്കി .. സിനിമയിൽ ഇന്നൊസെന്റ ചേട്ടൻ മനോഹരമായി ഇത്തരം രംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .. ഞാനും ഒന്ന് പകച്ചു .. ഇദെന്താ പുള്ളി ഇത്ര സൈലന്റ് ആവാൻ ??
കൊഴപ്പമായോ?

താങ്കൾക്കു ആളെ അത്രയ്ക്കങ്ങട് പിടി കിട്ടിയില്ല്യ എന്നുണ്ടോ അല്ല്യേ? വള്ളുവനാടൻ ശൈലിയിൽ തിലകൻ ചേട്ടൻ ആയതു കോന്നിക്കാരൻ സാബു ചേട്ടൻ ആയിരുന്നു .. ഞാൻ ഒന്ന് പാളി നോക്കി .. വീണ്ടു പൊട്ടി ചിരി .. ഞാൻ വെറുത്തു . അപ്പൊ മരങ്ങോടൻ സാബു പറയുവാ  .. എഡോ മാപ്പിളെ, അതിന്റെ മൊയലാളി താന്നെയാടോ അതിന്റെ പൊറത്തിരുന്നു ഇങ്ങനെ ചൊറിയുന്നതു ..അയ്യയ്യേ അയ്യയ്യേ ....
ഇത്തവണ ഇന്നോസ്ന്റ് ആകാൻ യോഗം എനിക്കായിരുന്നു .. വിനീതമായി കൈ കൂപ്പിയ ഒരു നിമിഷത്തിൽ ഞാൻ മനസ്സിൽ പാടി " വ്യത്യസ്ഥനാമൊരു പാവം മൊയലാളി, സത്യത്തിൽ ഞാൻ തിരിച്ചറിഞ്ഞില്ല.."  അങ്ങേര് പ്രതികരണ ശേഷി വീണ്ടെടുക്കുന്നതിന് മുൻപ് ജ്ഞാനോരു 100 മീറ്റർ ഡാഷ് നടത്തി .. ആഷേ , നീ എന്നെ വിളിച്ചോ ..ഇത്രെമേ ഓര്മയുള്ളു.
എന്റെയൊരു ഭാഗ്യം , പുളിച്ച തെറി കേട്ടില്ല :)


മണ്ടത്തരങ്ങൾ തുടരും.......

Friday, October 23, 2015

ഒരു കല്യാണക്കഥ !


 തൊണ്ണൂറുകളുടെ ആദ്യമാണെന്ന് തോന്നുന്നു...ഞാനന്ന് ഹൈ സ്കൂളിൽ പഠിക്കുന്നു . ഞങ്ങളുടെ അയല്പകത്തു ഒരു കല്യാണം നടക്കുന്നു  അവര് ഞങ്ങളുടെ കുടുംബ സുഹൃത്തുകളും പണ്ടേ അറിയവുന്നവരുമാണ്..ഏകദേശം 50 വര്ഷമായി അറിയാവുന്നവർ. നാട്ടിലങ്ങനാനല്ലോ....

അച്ചായാൻ ഒരു നല്ല സുന്ദര  കളെബരൻ ആയിരുന്നെങ്കിലും അല്പം താമസിച്ചുള്ള കല്യാണമായിരുന്നു അത്. അതു കൊണ്ടു തന്നെ ഞങ്ങൾ വാനര സംഘത്തിനു വളരെ ആകാംഷയായിരുന്നു പെണ്ണിനെ കാണാൻ. കല്യാണം കഴിഞ്ഞു പെണ്ണും  ചെറുക്കനും വരുന്നത് കാണാൻ നേരത്തെ വീട്ടിന്റെ മതിലിൽ സ്ഥാനം പിടിച്ചു. അല്പം ഉയരം കൂടുതലുണ്ടയിരുന്ണേൽ എന്ന് ഞാൻ വൃഥാ ആശിച്ചു ...നല്ല പോലെ കാണാമല്ലോ.

ഏതായാലും ഏകദേശം മൂന്നു മണിയയേപ്പോഴെകും ചെറുക്കാനും പെണ്ണും വന്നു ..സ്വർണ നിറമുളള ഒരു പഴയ ബെന്സ് കാറിൽ. ഒഴുകി വന്ന കാറ് കണ്ടു ഞങ്ങൾ വാ പൊളിച്ചു നിന്നു . ഒയ്യോ..എന്താ വണ്ടി !!! ബെന്സ് അന്ന് ഇന്നത്തെ പോലെ ചവറയിരുന്നില്ല . തറവാടികളുടെ മാത്രം വണ്ടിയായിരുന്നു .

ഏതായാലും വണ്ടി വന്നു ഒഴുകി ഒഴുകി.... ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി വന്നു, അതാ ബെന്സ് ഞങ്ങളുടെ വീട്ടിന്റെ മുന്നിലേക് വരുന്നു... അവിടെ തിരിക്കാൻ സ്ഥലമില്ലതതുകൊണ്ടാവണം ഞങ്ങളുടെ മുന്നിലേക് വന്നു , പതിയെ തിരിച്ചു .. ഒട്ടും സമയം പാഴാകാതെ ഞങ്ങൾ എത്തി വലിഞ്ഞു നോക്കി . ഒരു മിന്നായം പോലെ സുന്ദരിയായ മണവാട്ടിയേയും ചുവന്നു തുടുത് സുരേഷ് ഗോപി പോലെയിരിക്കുന്ന മണവാളനേയും കണ്ടു . കൂടെയതാ തോട്ടുരുമ്മ്മി ഒരു flower ഗേൾ....വല്യ ഗമയിലാണ് ഇരുപ്പ് . ലോകത്തിലെ ഏറ്റവും വലിയ സ്ഥാനം ഇതാണെന്ന് തോന്നും ഇരുപ്പു കണ്ടാല് .ഞങ്ങള്ക്  ചിരി പൊട്ടീ . ഞങ്ങളുടെ ഒരു സ്വഭാവം വെച്ച് ഒന്ന്  നന്നായി കൂവാൻ തോന്നിപ്പോയി അവള്ളുടെ ഒരു ചീർത ഇരുപ്പ് കണ്ടപ്പോൾ. പിന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മാനം പോകണ്ട എന്ന് കരുതി ഞങ്ങൾ പിടിച്ചു നിന്നു :)

അതിലും വലിയ സംഭവോം ആയിരുന്നു ബെന്സ് ഓടിച്ച ആള്. ഒരു താടി, ഇപ്പൊ പ്രധാനമന്ത്രിയുടെ വിമാനം ഓടിക്കുന്ന ആളെന്ന് വിചാരിക്കും പുള്ളിയെ കണ്ടാല.എന്തംമോ എന്തൊരു ജാഡ . ഞങ്ങൾ ഒരു ദീര്ഖനിശ്വാസം വിട്ടു അന്നാതെക് പിരിഞ്ഞു. കൊറേ നാളതെക് ബെന്സ് വണ്ടിയും അതിലുല്ലാവരും എന്നെ വല്ലാണ്ടെ haunt ചെയ്തിരുന്നു .


ഭാഗം -2

15 വര്ഷങ്ങള്ക് ശേഷം .....
വീണ്ടുമൊരു കല്യാണ ദിവസം.. അന്നൊരു october തിങ്കൾ (കൃത്യമായി പറഞ്ഞാൽ 23 Oct 2006), സമയം ഏകദേശം മൂന്നുമണി ..കല്യാണ  പാർറ്റിയെം കൊണ്ട് 4-5 കാറുകൾ അന്നതെപോലെ വരുന്നു .അന്നത്തെ താടി ഇപ്പോഴും വണ്ടിയോടിക്കുന്നു.. മുഖത്തെ ഗൌരവം ഇപ്പോഴും അത് തന്നെ . ഫ്ലവർ ഗേൾ ഇപ്പോഴും കാറിലുണ്ട് ...പക്ഷെ സ്ഥാനം മാറി....അവൾ ഇന്ന് വധുവാണ് . പഴയ ഗൌരവം എല്ലാം മാറി നാണം  വന്നിരിക്കുന്നു . (കൊറച്ചു നേരത്തേക് മാത്രം :) ).... വീടിന്റെ മതിലിൽ പഴയത് പോലെ കൊറേ മാങ്ങാണ്ടി പിള്ളേരുണ്ട് . എല്ലാരും എത്തി വലിഞ്ഞു നോക്കി , സുന്ദരി പെണ്ണിന്റെ കൂടെയുള്ള ചെക്കൻ ആരാണെന്നറിയാൻ ... ആരായിരിക്കും പഴുപ്പൻ ????

********************************************************************************************************

എനിക്കറിയാം , നിങ്ങൾ ഊഹിച്ചത് പോലെ , അതവൻ തന്നെ ... അന്നത്തെ നികരിട്ടു കറുത്ത് മെലിഞ്ഞ , മരം കേറി മൂക്കള ഒലിപ്പിച്ചു നടന്ന തല്ലു കൊള്ളി .

********************************************************************************************************

ഇപ്പോഴും എന്റെ വീടിന്റെ താഴെ എത്തുമ്പോൾ ഞാനെന്റെ ഭാര്യെ ഒന്ന് പാളി നോകി ഊറിചിരികും . അവളുടെ മുഖം ചുവന്നു തുടുകും ...എന്നിട്ട് പതിവ് പോലെ അവള് പറയും ; " പഴയ flower girl നെ  ഓർകുവായിരികും അല്യോ " എന്നു ....

 
 
 
 
 

മനുഷ്യ മതി സ്വപ്നം കണ്ടതു..എഴുന്നെക്...ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക് ??? ഞാൻ  അപ്പോഴും പഴയ  flower girl എവിടെ എന്നലോചികുവയിരുന്നു...

       Thank you lord almighty for all the good things in my life, including the wonderful flower girl!!!

 

Tuesday, June 16, 2015

സൈക്കിൾ മൊമെന്റ്സ് :) - കിളി പോയി !!!

അന്നൊരു ദിവസം ഞാനിങ്ങനെ ഓടി വരുകയിരുന്നു . ഓഫീസില ഇപ്പോഴും

 ഓട്ടമാണ്. ബിൽഡിംഗ്‌ 20 തൊട്ടു ബിൽഡിംഗ്‌ 45 വരെ. പിന്നെ 26 തൊട്ടു

ബിൽഡിംഗ്‌ 34 വരെ. ആങ്ങനെ ഓടി പോകുന്ന വഴി നല്ല പ്രകൃതി ഭംഗി ഒക്കെ

കണ്ടു ആസ്വദിച്ചു .. കിളികളൊക്കെ ധാരാളമുള്ള ക്യാമ്പസ്‌ അല്ലെ.. ഞാനങ്ങനെ

സുഖിച്ചു പോകുമ്പോൾ... ദേ വരുന്നു ... ഒരു കിളി സൈക്കിൾ odichondu

വരുന്നു.... ഞങ്ങടെ ക്യാമ്പസ്‌ ഒരു കിളി കൂട് മാത്രമല്ല സൈക്കിൾ കാട്

കൂടിയാണ്.. ഒരു രണ്ടായിരം സൈക്കിൾ ഉണ്ട്.. ചെലരൊക്കെ ചുമ്മാ

സൈക്കിൾ കാണുമ്പോ കൊതി മാറ്റാൻ കേറുന്നത.. അന്ന് വന്നതും

അതുപോലൊരു കൊതി മാറ്റൽ ചടങ്ങായിരുന്നു.. എന്റെ മുന്പിൽ വരുന്ന

വരവ് കണ്ടപ്പോഴേ പേടിയായി.. വരുന്നു... വരച്ചു വേര്രച്ചു കുലുങ്ങി...

എന്റെ മുന്പിൽ വന്നു ഡാൻസ് കളികുവ.. ഞാൻ ആദ്യം ഒന്നും ഞെട്ടി

(ഇടികുമോ ) . പിന്നെ കരുതി... ഹാ ഇടിച്ചാൽ പോട്ടെന്നു... ഒരു കിളിയല്ലേ..

വിട്ടേക്കാം... അപ്പോൾ ടെണ്ടട കിളി ചിരിക്കുന്നു.. നല്ല സുന്ദരം ചിരി ... എന്നെ

ഇടിക്കാൻ വന്നതും പോര .. മുന്നില് നിന്ന് ഇളിച്ചു കാണിക്കുന്നു.. ഒരു നിമിഷം

ഞാനൊന്നു സൈലന്റ് ആയി നിന്ന്.. പിന്നെ ഞാനും ആാ ചിരിയോടൊപ്പം

കൂടി.. ഞങ്ങൾ ഹി പറഞ്ഞു, അതേപോലെ ബൈ പറഞ്ഞു ... കിളി വീണ്ടും

വരച്ചു വരച്ചു പോയി... എന്റെ മൊബൈൽ കിളി ചെലച്ചു ... പെട്ടെന്ന് ഞാൻ

മനോരാജ്യത്തിൽ നിന്നും ഞെട്ടി ഓണര്ന്നു.. പിന്നെ ഒന്നും ഒര്മയില്ല.. English

നാല് theri കേട്ടത് മാത്രം ഒര്മയുണ്ട്...ഞാൻ PT ഉഷയെ മനസ്സിൽ ധ്യാനിച്ച് ഒറ്റ


ഓട്ടം വച്ച് കൊടുത്തു... കാരണം എന്റെ ബോസ്സ് അക്ഷമനായിരുന്നു... കിളി

പോയ ലക്ഷണമുണ്ട് :)


 

2014 -Jan to Dec - An unforgettable year in my life !!!

Friends,
This is my first post in 2015, hence let me start by thinking about the last year.

It was indeed an unforgettable leaf in my life. Every year it will be ,as we all go through many events that can create enough euphoria around...and eventually help us make it an unforgettable one. So its common , at the end of every year , most of us declare " unforgettable" .. but Why am I saying this , after 5 months of new year, it was an unforgettable one ? yes there is enough reason for me :)

my unforgettable year statement came not because of multiple events (Happy, sad, excited , reunions ,,bla bla) ohh ...those all are clichés...Its looking ordinary .. what's really exciting ?

YES... in 2013Aug- I took a strange decision .......study again !!!! yes you are right .. . Kozhikode IIM gave me admission , I chose a very light weight course which has a combination of in-campus and Off campus mode .. after all , I just want to study tats all ;)

NOW, after 20 months, when I turn back ,feel very happy that , it was indeed a courageous bold decision .. Not only me , around 39 others who are aged between 27 to 47 were lined up in IIMK campus on 30th Dec 2013, for the in campus module. IT was fun..


Sajan was looking bit lost and confused when I met him in the entrance corridor , and then came the flamboyant Vishal (I acquainted him during interview itself), we 3 became friends immediately ....and moved to the back bench happily. (My idea was to have some fun in the back bench),.. but when we reached there, realized it was foolishness...they created an amphitheater model class room and everyone in the class has almost same access to Profs.

We had an intro session in the main audi ,  some of us were asked to talk . There came the hero Himesh (that's the  pseudo name given by some chics :).. He was the man for the class.. He created a brand of himself.. with a peculiar accent , a cap and a 6 pack body structure , he has answers to all questions asked. Opinions for all statement.. Almost all classes were hijacked by our hero single handedly .. The entire class divided because of him.. While there were other HIMESHes in class , but could not shine, as the real hero was not allowing anyone to shine :)

second day , I noticed an uncle (phew he will kill me :) ) Achu came up to me and told : Biji We HAVE to deal this problem , classes are getting hijacked and we are unable to get any benefit out of it ,,Lets counter HIM.. I agreed. and then I had Rahul the young looking LG Boy next to me we were in same group , actually the back benchers became a formidable Bangalore group.. Me , Vishal, Sajan , Rahul , then right side it was Sitikanta  ..... Ohh there was one more in the right corner , .. he was so silent ....looking very dull always ...feel isolated ...I remember couple of times he requested , can I join you guys (I don't think we have noticed) ... THAT man became our most lovable darling boy in the Bangalore Boyz gang.. it was Shakti Mahapatra ..


Anyway the back benchers started involving in the discussion there on.. Suddenly ppl started wondering ... the discussion becomes multifaceted.. Saji Sir was very involving ,...he appreciated the intellects .. and Vishal & Sajan fits that quota . I gave masala tips whenever banking came .girls called me Mr Bank (O O ) ... Front rows and Middle Rows started countering our views... and Finally

.........the MISSION accomplished HIMESH stopped commenting on everything ...... and our Beloved Achu mamen ,,. Winked at me ;-)....

Meanwhile i must explain how i bcame friends with most in the class and they caught my attention in a peculiar way ,. Let me scribble some of it here :

While introducing i notice a very short man with peculiar voice and he started introducing like this " I am MONI , SUBRA MONI...from Saudi Arabia , and now in Kochi .. Moni and I were with same client in Saudi Arabia although we didn't know each other ..(what more to say , after IIM course, he joined my company :) ) . He is quite strong in one area and used to argue with Prof Swain on almost all concepts . it was nice watching him talk !

I suddenly noticed a famous Malayalam film star, Anoop Menon ahh it was Rajiv Menon , not Anoop Menon .. He came with lot of enthusiasm and used to interact with us mostly . A talented young man ...i noticed him .

Eh... who is that corporate looking very profession lady ... oh that was Bhavna .. She works for HCL CIO office , i thought let me not scratch her wrongly ... head weight Madam .. . LOL, she was not that ....actually she got irritated because of some of the self made heros in the class and later she admits the class is becoming jovial .. I moved on

OOhh who is this ... a pair is coming .. that was the young ravishing darlings in the class.. perhaps the only 2 unmarried (girls) in the class . they had a real gala time .. Although sometimes they feel very serious and involved in the assignments and all , mostly their main business was to mock at Himesh, call me Mr Bank, chit chat chit chat ... Diksha was super fast in typing and Gargi was super fast while she speaks

Then came Mr Mani.. an eligible bachelor in the class, then met Pavan (mostly silent) , Nikhilesh the Leyland man, Dilli wala Vishal , then the aunties of the class ( if i name them , they will file a case against me :) ) But how can i forget the sweet Virakta , the photographer ?

Xitiz came from pune Infy was quite decent and serious , always hang around with Pune - Mumbaikars... Shyam, Adi...they all were close there itself . Shyam ... very hardworking .. stayed back in the campus ,complete the assignments for the team, walk back down to bus stand , often catch an auto and go back to hotel. ,. AND yet always on time on the next day.  (He deserved to be the Gold medal indeed he was ..)
There are others in the class as well, because I had less interactions with them, hard to recall their faces, although most of us are now connected through Social media and Whatsapp.

That one week in campus was Amazing ... hell a lot of assignments , sleepless nights.. Quizzes, class debates, presentations, small talks, cross talks , Gossips... a group of acquaintances became thick friends like yester years classmates... Yes, I started feeling the student life , after a gap of 12 long years !!! Unforgettable ehhe ?

But , that was just a beginning only .. We had  another 37 weeks , 4 quarters to complete the course .. How will we keep up our new found interest rolling  /? Will there be same momentum when we do it online ?

What would be the class dynamics then ? how will we do assignments ? LOTs of questions

Will write about it in some other time , until then.. Ciao .......feel sleepy !

 

Wednesday, January 22, 2014

ഊണുകാലം !


പതിവില്ലാത്ത വിശപ്പിന്റെ വിളി കൂടിയപ്പോൾ കഴിക്കാൻ പോകാമെന്ന് വിചാരിച്ചു. സ്ഥിരം ചർച്ചകൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും എന്റെ ഊണ് പങ്കാളികെളെല്ലാം പോയിക്കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ നികുതി സംബന്ധമായ കടലാസുകൾ സബ്മിറ്റ് ചെയ്യണമായിരുന്നു.   എന്തോരോ വരട് ...ഭാര്യ പൊതിഞ്ഞു തന്ന ചോറ്റ്‌ പാത്രവും താങ്ങി ഞാൻ പതിയെ കാഴ്ചകൾ ഒക്കെ കണ്ടു മനം കുളിർത്തു (കുളിരാൻ വേണ്ടിയുണ്ട് !!!) ആഞ്ഞു  നടന്നു .  വൃതാക്രിതിയിലുള്ള , മൂന്നു നിലയിലായി കെടക്കുന്ന food court  എന്നെ നോക്കി മാടി വിളിച്ചു . വെഷപ്പു കാരണം കണ്ണ് കാണാത്തതിനാൽ ഞാൻ നേരെ ഓടി മുകളിലെ നിലയിൽ വിഷാലമയിട്ടങ്ങനെ ഇരുന്നു കഴിക്കാൻ ആരഭിച്ചു. ഗുണം  എന്നാന്നു വെച്ചാ ... മുകളിൽ നിന്ന് താഴേക്ക്‌ നല്ല വ്യൂ ആണ്. പിന്നെ നല്ല കാറ്റും. സുഖമായി , ശാന്തമായി ഊണു വിഴുങ്ങാൻ പറ്റിയ ഇടം. കൂട്ടുകരുന്ദെങ്കിൽ എവിടെ സ്ഥലം കിട്ടുന്നൂ അവിടെ ഇരിക്കും അതാ പതിവ്.  അല്ലെങ്കിലും വായി തോന്നിയത് കോതക്ക് പാടുന്ന, അര്തമില്ലാത്ത (അ) രാഷ്ട്രീയ ചർച്ചകൾക്ക് എന്തിനാ സുഖകരമായ കാഴ്ചകളും അനുഭൂതികളും :). ഞാനങ്ങനെ സുഖിച്ചു വായിനോക്കി അയവെറക്കുംബൊൽ , ആണ്ടെ അങ്ങ് താഴെ അവനും അവളും !!!!!!  (ആരോ !!) അവൻ അവളെ നോക്കുന്നു , ചിരിക്കുന്നു. അവൾ അവനോടു ചൊറിയുന്നു , അവൻ അവളെയും ... രണ്ടും പരിസരം മറന്നു ഇങ്ങനെ ഇരുന്നു സൊള്ളി സൊള്ളി സമയം കൊല്ലുവാ . പണിയൊന്നും  ഇല്ലേ മക്കളെ.

കമ്പനി ഇവിടെ ശ്വാസം വിടാൻ വരെയുള്ള സമയം കണക്കു കൂട്ടി റിപ്പോർട്ട്‌ ചെയ്യുന്നു.,. ഇവിടെ ഇവനും അവളും സൊള്ളി സുഖിക്കുന്നു. എന്റെ മനസിലെ Sherlock Holmes പെട്ടെന്നുണർന്നു . അവർ എന്താണ് ഇത്ര detail ആയി സംസാരിക്കുന്നതു ? അതാ അവൻ അവളുടെ കൈ പിടിച്ചു തിരിക്കുന്നു .. അവൾ ഒട്ടും മോശമല്ല.. അവന്റെ തുടയിൽ നല്ല നുള്ള് വെച്ച് കൊടുക്കുന്നു. ന്നിട്ട് രണ്ടും കൂടിയിരുന്നു കുലുങ്ങി ചിരിക്കുന്നു.. എനിക്ക് നാണം തോന്നി.. എന്ത് കാര്യം .അവര്ക് അതില്ലല്ലോ.:)ഒരു ഫോടോ എടുത്തു പോസ്റ്റ്‌ ചെയ്താലോ . ? നല്ല പബ്ലിസിടി കിട്ടും. വേണ്ടി വന്നാ രണ്ടിനും പണി കൊടുക്കയും ചെയ്യാലോ . ബൂഹാ എന്റെ മനസിലെ ബോറൻ (വയസൻ ) അങ്ങനെ നുര പൊന്ദി ( ചെല കേളവന്മാർ പ്രായമാവുമ്പോൾ കാട്ടിക്കൂട്ടുന്ന അതേ ധാർമിക ബോധം !).

ഭൂ !!! എന്റെ മനസിലെ യുവത്വം (അതിനാണ് ഇപ്പൊ demand) എന്നെ കാര്കിച്ചു തുപ്പി . നാണമില്ലേ ഹേ മിസ്റ്റർ , തനിക്കിങ്ങനെ കൃത്രിമ ധാര്മിക ബോധം കാട്ടാൻ !!.  പിള്ളേരല്ലേ , പിണ്ണാക്കല്ലേ ... കൊറച്ചൊക്കെ ടേസ്റ്റ് ചെയ്യട്ടെന്നു ..... പിന്നെ തന്റെ വീീട്ടിലുല്ലവരൊ ...ബന്ധുക്കളോ ഒന്നും അല്ലല്ലോ.. കൊറഞ്ഞ പക്ഷം അച്ചു മാമനൊ , Mr Kejri Uncle ഓ , അഖില ഭാരതീയ സംസ്കൃതി സംരക്ഷകനൊ ഒന്നും അല്ലല്ലോ ഇവിടിരുന്നു ഇങ്ങനെ വികാരം കൊണ്ട് ഞെളിപിരി കൊള്ളാൻ ! (എനിക്കെന്റെ ഞെളിപിരി സുഹൃത്ത്‌ അർജുവിനെയും Mr ഉണ്ണി യെയും ഒക്കെ ഓര്മ്മ വന്നു, എന്തെങ്കിലും പറഞ്ഞാ , ചുമ്മാ ഇരുന്നു ഞെളിപിരി കൊള്ളുന്നവന് Mr അരജു …  അവനെ പിരി കെറ്റുന്നവൻ Unni ). പോരാത്തതിനു സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റം എന്ത് (വേ)ല കൊടുത്തും നമ്മുടെ രാജ്യം സംരക്ഷിക്കും ..

ഇങ്ങനെ ഒരായിരം തടസ്സങ്ങൾ എന്റെ മനസ്സിൽ വേലിയേറ്റം നടത്തിയതോന്നുമറിയാതെ അവനും അവളും അവിടെ തകർകുകയാണ് . എന്റെ മനസിലെ മലയാളി പെട്റെന്നുനര്ന്നു .. അളിയാ .. നല്ല ചാൻസ് , ഒന്ന് നേരിൽ പോയി കേട്ടാലോ .. ലവനും ലവളും വെറുതെ പഞ്ചാര മാത്രമേയുള്ളൂ ???  ലെന്റെ മനസ്സിൽ രണ്ടു ലഡ്ഡു  പൊട്ടി കേട്ടോ ...

പെട്ടെന്ന് ഞാൻ ചോറ് വാരിയുണ്ട്‌ , തീർത്തെന്ന് വരുത്തി , താഴേക്ക്‌ വന്നു . ഒരു lime juice ഓർഡർ ചെയ്തു , എന്നിട്ട് ഒന്ന് പാളി നോക്കി ... ഇപ്പൊ എന്താണ് പരിപാടി എന്നറിയാൻ .

ഭൂം !!!! ഞെട്ടി മാമാ !!!!!!!!!!!!!!!!!! തൊണ്ടയിൽ ഉമി നീര് കുടുങ്ങി .... കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല. ....

ലവളും പിന്നെ വേറെ ഒരു ലവളും ചേര്ന്നിരിക്കുന്നു ... കഥപറയുന്നു !! കൈ തിരിക്കുന്നു .. തുടയിൽ നുള്ളുന്നു .. ആകെ അവിടെ നല്ല ഉത്സാഹം . ഞാൻ എന്റെ തൊടയിൽ ഒന്ന് നുള്ളി ആാ ! വേദനിച്ചു . പ്പൊ സത്യം .  ലവൻ ... ഇപ്പൊ ലവളായി ..ഒളിച്ചു കേള്കാൻ വന്ന ഞാൻ വെറും ഒരു (പാലാരിവട്ടം) ശശി അണ്ണൻ ആയി !!!!!

എന്നാലും അവൾ അവന്റെ തുടയിൽ തന്നെ അല്ലെ നുള്ളിയത് !!!! ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങളുമായി , ഞാൻ തെരകിനെടയിലേക്ക് ഊളിയിട്ടു ,, പ്രതീക്ഷിചതൊന്നും കാണാൻ കിട്ടഞ്ഞതിന്റെ ജാള്യവും പ്രതീക്ഷക്കപ്പുരമുള്ള കാഴ്ചകളുടെ ദഹനകെടും പേറി .......

വാൽകഷണം : ഇതിനാണോ മച്ചൂ ഈ new generation എന്ന് പറയുന്നത് :) :)