Friday, October 23, 2015

ഒരു കല്യാണക്കഥ !


 തൊണ്ണൂറുകളുടെ ആദ്യമാണെന്ന് തോന്നുന്നു...ഞാനന്ന് ഹൈ സ്കൂളിൽ പഠിക്കുന്നു . ഞങ്ങളുടെ അയല്പകത്തു ഒരു കല്യാണം നടക്കുന്നു  അവര് ഞങ്ങളുടെ കുടുംബ സുഹൃത്തുകളും പണ്ടേ അറിയവുന്നവരുമാണ്..ഏകദേശം 50 വര്ഷമായി അറിയാവുന്നവർ. നാട്ടിലങ്ങനാനല്ലോ....

അച്ചായാൻ ഒരു നല്ല സുന്ദര  കളെബരൻ ആയിരുന്നെങ്കിലും അല്പം താമസിച്ചുള്ള കല്യാണമായിരുന്നു അത്. അതു കൊണ്ടു തന്നെ ഞങ്ങൾ വാനര സംഘത്തിനു വളരെ ആകാംഷയായിരുന്നു പെണ്ണിനെ കാണാൻ. കല്യാണം കഴിഞ്ഞു പെണ്ണും  ചെറുക്കനും വരുന്നത് കാണാൻ നേരത്തെ വീട്ടിന്റെ മതിലിൽ സ്ഥാനം പിടിച്ചു. അല്പം ഉയരം കൂടുതലുണ്ടയിരുന്ണേൽ എന്ന് ഞാൻ വൃഥാ ആശിച്ചു ...നല്ല പോലെ കാണാമല്ലോ.

ഏതായാലും ഏകദേശം മൂന്നു മണിയയേപ്പോഴെകും ചെറുക്കാനും പെണ്ണും വന്നു ..സ്വർണ നിറമുളള ഒരു പഴയ ബെന്സ് കാറിൽ. ഒഴുകി വന്ന കാറ് കണ്ടു ഞങ്ങൾ വാ പൊളിച്ചു നിന്നു . ഒയ്യോ..എന്താ വണ്ടി !!! ബെന്സ് അന്ന് ഇന്നത്തെ പോലെ ചവറയിരുന്നില്ല . തറവാടികളുടെ മാത്രം വണ്ടിയായിരുന്നു .

ഏതായാലും വണ്ടി വന്നു ഒഴുകി ഒഴുകി.... ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി വന്നു, അതാ ബെന്സ് ഞങ്ങളുടെ വീട്ടിന്റെ മുന്നിലേക് വരുന്നു... അവിടെ തിരിക്കാൻ സ്ഥലമില്ലതതുകൊണ്ടാവണം ഞങ്ങളുടെ മുന്നിലേക് വന്നു , പതിയെ തിരിച്ചു .. ഒട്ടും സമയം പാഴാകാതെ ഞങ്ങൾ എത്തി വലിഞ്ഞു നോക്കി . ഒരു മിന്നായം പോലെ സുന്ദരിയായ മണവാട്ടിയേയും ചുവന്നു തുടുത് സുരേഷ് ഗോപി പോലെയിരിക്കുന്ന മണവാളനേയും കണ്ടു . കൂടെയതാ തോട്ടുരുമ്മ്മി ഒരു flower ഗേൾ....വല്യ ഗമയിലാണ് ഇരുപ്പ് . ലോകത്തിലെ ഏറ്റവും വലിയ സ്ഥാനം ഇതാണെന്ന് തോന്നും ഇരുപ്പു കണ്ടാല് .ഞങ്ങള്ക്  ചിരി പൊട്ടീ . ഞങ്ങളുടെ ഒരു സ്വഭാവം വെച്ച് ഒന്ന്  നന്നായി കൂവാൻ തോന്നിപ്പോയി അവള്ളുടെ ഒരു ചീർത ഇരുപ്പ് കണ്ടപ്പോൾ. പിന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മാനം പോകണ്ട എന്ന് കരുതി ഞങ്ങൾ പിടിച്ചു നിന്നു :)

അതിലും വലിയ സംഭവോം ആയിരുന്നു ബെന്സ് ഓടിച്ച ആള്. ഒരു താടി, ഇപ്പൊ പ്രധാനമന്ത്രിയുടെ വിമാനം ഓടിക്കുന്ന ആളെന്ന് വിചാരിക്കും പുള്ളിയെ കണ്ടാല.എന്തംമോ എന്തൊരു ജാഡ . ഞങ്ങൾ ഒരു ദീര്ഖനിശ്വാസം വിട്ടു അന്നാതെക് പിരിഞ്ഞു. കൊറേ നാളതെക് ബെന്സ് വണ്ടിയും അതിലുല്ലാവരും എന്നെ വല്ലാണ്ടെ haunt ചെയ്തിരുന്നു .


ഭാഗം -2

15 വര്ഷങ്ങള്ക് ശേഷം .....
വീണ്ടുമൊരു കല്യാണ ദിവസം.. അന്നൊരു october തിങ്കൾ (കൃത്യമായി പറഞ്ഞാൽ 23 Oct 2006), സമയം ഏകദേശം മൂന്നുമണി ..കല്യാണ  പാർറ്റിയെം കൊണ്ട് 4-5 കാറുകൾ അന്നതെപോലെ വരുന്നു .അന്നത്തെ താടി ഇപ്പോഴും വണ്ടിയോടിക്കുന്നു.. മുഖത്തെ ഗൌരവം ഇപ്പോഴും അത് തന്നെ . ഫ്ലവർ ഗേൾ ഇപ്പോഴും കാറിലുണ്ട് ...പക്ഷെ സ്ഥാനം മാറി....അവൾ ഇന്ന് വധുവാണ് . പഴയ ഗൌരവം എല്ലാം മാറി നാണം  വന്നിരിക്കുന്നു . (കൊറച്ചു നേരത്തേക് മാത്രം :) ).... വീടിന്റെ മതിലിൽ പഴയത് പോലെ കൊറേ മാങ്ങാണ്ടി പിള്ളേരുണ്ട് . എല്ലാരും എത്തി വലിഞ്ഞു നോക്കി , സുന്ദരി പെണ്ണിന്റെ കൂടെയുള്ള ചെക്കൻ ആരാണെന്നറിയാൻ ... ആരായിരിക്കും പഴുപ്പൻ ????

********************************************************************************************************

എനിക്കറിയാം , നിങ്ങൾ ഊഹിച്ചത് പോലെ , അതവൻ തന്നെ ... അന്നത്തെ നികരിട്ടു കറുത്ത് മെലിഞ്ഞ , മരം കേറി മൂക്കള ഒലിപ്പിച്ചു നടന്ന തല്ലു കൊള്ളി .

********************************************************************************************************

ഇപ്പോഴും എന്റെ വീടിന്റെ താഴെ എത്തുമ്പോൾ ഞാനെന്റെ ഭാര്യെ ഒന്ന് പാളി നോകി ഊറിചിരികും . അവളുടെ മുഖം ചുവന്നു തുടുകും ...എന്നിട്ട് പതിവ് പോലെ അവള് പറയും ; " പഴയ flower girl നെ  ഓർകുവായിരികും അല്യോ " എന്നു ....

 
 
 
 
 

മനുഷ്യ മതി സ്വപ്നം കണ്ടതു..എഴുന്നെക്...ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക് ??? ഞാൻ  അപ്പോഴും പഴയ  flower girl എവിടെ എന്നലോചികുവയിരുന്നു...

       Thank you lord almighty for all the good things in my life, including the wonderful flower girl!!!

 

No comments: