Thursday, August 16, 2012

ശില്‍പയും ഞാനും പിന്നെ ഫേസ് ബുക്കും.....

social networking സൈറ്റുകള്‍ നമ്മുടെ നൂറ്റാണ്ടിലെ ഒരു ഭാഗ്യം ആണെന്ന് പറയാം. എന്നെ പോലുള്ള, പഴയകാലത്തിന്റെ തടവറയില്‍ പുതിയ നഷ്ട സ്വപ്‌നങ്ങള്‍ നെയ്യുന്ന മണ്ടന്മാര്ക് ഫേസ് ബുക്ക്‌ ഒക്കെ തികച്ചും ഒരു അനുഗ്രഹവും. പഴയ കൂട്ട്ടുകരെയും സ്ഥലങ്ങളെയും ഒക്കെ ചെകയനാണ് ഞാന്‍ കൂടുതലും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് . ഈ അടുത്തയിടെ എനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു, കൂടെ ഒരു സന്ദേശവും. ഞാന്‍ ഉടനെ പോയി ഫോട്ടോ നോകി ആള് എനിക്കരിയവുന്നതാണോ എന്ന് നോക്കി. ശരിയാണ്, ആളെ അറിയാം... അപകടത്തില്‍ പെട്ട് മരിച്ചു പോയ ഒരു പ്രമുഖ മലയാള നടിയുടെയും ഇപ്പൊ കത്തി നില്‍കുന്ന ഒരു വളിച്ച ദുഃഖ സീരിയല്‍ നായികയുടെയും combined മുഖച്ചയയുള്ള ഒരു കുട്ടി. അവള്‍ അന്നേ കോളേജില്‍ അങ്ങനെ ആയിരുന്നു പ്രസിദ്ധ ..കാലം അവളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുതിയെങ്ങ്കിലും മുഖം ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. ( എന്റമ്മേ അവളുടെ കെട്ടിയോന്‍ ഒരു സരസനും , ലോലനും , ലളിതനും , ഒക്കെ ആയിരിക്കട്ടെ.. അതാണെന്റെ "ഫാവിക്കു" നല്ലത് :) ) ..

ഏതായാലും നമ്മുടെ നായികയിലേക്ക് വരാം. അവളുടെ സന്ദേശം കണ്ടപ്പോള്‍ , ഒരായിരം വര്‍ണചിത്രങ്ങള്‍ എന്റെ മനസ്സില്‍ കൂടെ കടന്നു പോയി.. എന്റെ 7 വര്ഷം നീണ്ട കോളേജ് ജീവിതത്തില്‍ വളരെ അടുത്ത ചുരുക്കം ചില friends  ഒരാളായിരുന്നു അവള്‍. ഒരു പേര് വേണമല്ലോ.. ശരി ശില്പ എന്ന് വിളിക്കാം. (എന്ത് കൊണ്ട് ശില്പ എന്ന് ചോദിക്കരുത്... അതാ മനസ്സില്‍ വന്നത് ..അത്രയേയുള്ളൂ )

ശില്പക്ക് ധാരാളം friends ഉണ്ടായിരുന്നു കോളേജില്‍ . അവളോട്‌ സൗഹൃദം ഉണ്ടാക്കാന്‍ എല്ലാവരും മത്സരിച്ചു . അവള്‍ എന്റെ ഫ്രണ്ട് ആണ് എന്ന് പറയുന്നത് ചെലര്ക് ഒരു അഭിമാനം ആണെന്ന് തോന്നി. (facebook ന്റെ ഒരു premitive മാതൃക എന്ന് വേണമെങ്കില്‍ പറയാം, കൂടുതല്‍ സൌഹൃദങ്ങള്‍ സ്റ്റാറ്റസ് symbol ആക്കുന്നവര്‍ അന്നും കോളേജില്‍ ഉണ്ടായിരുന്നു ). ആദ്യമൊന്നും ഞാന്‍ ഈ സുന്ദരികോതയെ മൈന്‍ഡ് ചെയ്തതെയില്ല .. ( എനിക്ക് സംസാരിക്കാന്‍ അറിയാത്തത് കൊണ്ടാണെന്ന് ചെല കുബുദ്ധികള്‍ പരഞ്ഞുണ്ടാക്കിയപ്പോള്‍ ആണ് ഞാന്‍ എന്റെ മറ്റൊരു സുഹൃത്തായ അരവിന്ദിന്റെ സഹായത്തോടെ ശില്പയെ പരിചയപ്പെട്ടു.. aravindine കുറിച്ച് പറഞ്ഞപ്പോഴാ ഓര്‍ത്തത് , ഇവന്‍ എന്റെ പഴയ ഒരു പാര സുഹൃത്ത് ആണെന്ന് പറയാം . കലോത്സവ വേദികളിലെ എന്റെ സ്ഥിരം ശത്രു. അവന്റെ പ്രസംഗ പാടവങ്ങള്‍ പലപ്പോഴും എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തിരുന്നു.. എങ്കിലും പത്തില്‍ ഞാന്‍ അവനെ തോല്‍പ്പിച്ച് പകരം വീട്ടി.. ഏതായാലും കോളേജില്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ അടുത്ത ഫ്രണ്ട് ആയി മാറി.. mathramalla അവന്‍ പഠിക്കാന്‍ നല്ല മിടുക്കനും ഞാന്‍ ഒന്നാന്തരം മടിയനും , ഒരു അര മണ്ടനും ആയതു കൊണ്ട് മാര്‍കിന്റെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ ഒരു മത്സരവുമില്ലയിരുന്നു. ഏതാണ്ട് ഇന്ത്യ ഒളിമ്പിക്സില്‍ അമേരികയോട് മത്സരിക്കുന്നത് പോലെ...... (അതുകൊണ്ട് അവന്‍ reserve ബാങ്കില്‍ മാനേജര്‍ ആയി , ഞാന്‍ IBM consultantum : ). )

തിരിച്ചു വരാം. ഞാന്‍ ശില്പയെ പരിചയപ്പെട്ടു. പ്രത്യേകിച്ച് onnumilla .. കാണുമ്പോള്‍ ചിരിക്കും , ഒരു പാല്‍പുഞ്ചിരി രണ്ടു പേരുടെയും മുഖത്ത് viriyum ( ഞാന്‍ ഫിസിക്സ്‌ tuition പോകുമ്പോള്‍ അവള്‍
കെമിസ്ട്രി tuition പോകുമായിരുന്നു . രണ്ടും വിപരീത ദിശയില്‍ .. അങ്ങനെ ഒന്നാം വര്‍ഷ പ്രീ ഡിഗ്രി കഴിഞ്ഞു . രണ്ടാം വര്ഷം ഞാന്‍ കൂടുതല്‍ മിടുക്കനായി കോളേജില്‍ . പലരും എന്നെ അറിഞ്ഞു തുടങ്ങി. എന്റെ കോളേജ് പെര്‍ഫോര്‍മന്‍സ് കണ്ടു ശില്പ കരുതി ഞാന്‍ ഒരു അപാര സംഭവം ആണെന്ന്(എന്റെ തനി സ്വഭാവം പുറത്തു വന്നു തുടങ്ങി എന്ന് പറയാം) .. അവള്‍ എന്നോട് syriac language ഡൌട്ട് ഒക്കെ ചോദിക്കുമായിരുന്നു , ഞാന്‍ അതില്‍ expert ആണല്ലോ... ഞാന്‍ അങ്ങനെ ഒരു സ്വയം കെട്ടി പടുതിയ ഒരു മാളികയില്‍ അങ്ങനെ വിരാജിച്ചു.. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഇടിത്തീ പോലെ ഒന്നാം വര്‍ഷ റിസള്‍ട്ട്‌ വന്നു .... പലരും ഞെട്ടിത്തരിച്ചു .. ചെലര്‍ ആശ്വാസ നിശ്വാസം ഉതിര്‍ത്തു .. മറ്റു ചെലര്‍ പൊട്ടി ചിരിച്ചു .. ഇനിയും ചെലര്‍ ലോകം അവസാനിച്ച മട്ടില്‍ താടിക്ക് കയ്യും കൊടുത്തിരുന്നു ..നമ്മുടെ നായികയുടെയും എന്റെയും റിസള്‍ട്ട്‌ വന്നു... (ഞാന്‍) പ്രതീക്ഷിച്ച പോലെ ഞാന്‍ എല്ലാത്തിനും എട്ടു നിലയില്‍ പൊട്ടി ( ഏതാണ്ട് 2 - 3 എണ്ണം കഷ്ടിച്ച് പാസ്‌ ആയി എന്ന് തോന്നുന്നു !!!) . റിസള്‍ട്ട്‌ വന്നപ്പോള്‍ പലരും ലോങ്ങ്‌ ലീവ് എടുക്കുന്ന പതിവുണ്ടായിരുന്നു.. അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് തന്നെ ,. ഞാന്‍ ശില്പയുടെ മുന്‍പില്‍  ചെന്ന്  പെട്ട്.. അവള്‍ക് എല്ലാരുടെം മാര്‍ക്ക് സഹിതം അറിയണം ( ഇവള്‍ക് എന്തിന്റെ കേടാണോ എന്തോ) അങ്ങനെ ഓടി നടന്നു ചോദിക്കുന്നതിന്റെ ഇടയില്‍, എന്നെ കണ്ടു .. അങ്ങനെ അന്ന് വരെ, എന്നെ കണ്ടു പാല്പുഞ്ചിരിയും syriac സംശയങ്ങളും മാത്രം വന്ന ആ മുഖത്തില്‍ നിന്നും ആദ്യമായി.. ആ ചോദ്യം വന്നു ..."റിസള്‍ട്ട്‌ അറിഞ്ഞോ ... മാര്‍ക്ക്‌ എത്ര ഉണ്ട് .. ജയിച്ചോ.. അങ്ങനെ ഒരു 10 ചോദ്യങ്ങള്‍ .. (ഇവള്‍ക് ചോദിയ്ക്കാന്‍ കണ്ട ചോദ്യങ്ങള്‍ കണ്ടില്ലേ... വിവര ദോഷി..) ഞാന്‍ ഒന്ന് ചമ്മിയെങ്കിലും ... കടുപ്പത്തില്‍ തന്നെ തിരിച്ചു ചോദിച്ചു.. ആട്ടെ.. തനിക്കെങ്ങനെയുണ്ട്‌ ? വല്ല രക്ഷയും ഉണ്ടോ.. ഒരെന്നമെങ്കിലും കിട്ടിയോ ????

ഒറ്റ ശ്വാസത്തില്‍ തന്നെ ആവേശ പൂര്‍വ്വം അവളുടെ മാര്കും , എല്ലാം പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി , പറയെടാ .. എന്നെ ഇങ്ങനെ വേഷമിപ്പിക്കാതെ.. എന്നാ ഭാവത്തില്‍ .. അവളുടെ മാര്‍ക്ക് കേട്ടപ്പോഴേ എന്റെ നല്ല ശ്വാസം അങ്ങ് പോയി.. ഐസ് ആയെന്നു പറയാം... (അരവിന്ദ് ആയിരുന്നെങ്കില്‍ ഞാനങ്ങു വിട്ടേനെ.. ഇത് നമ്മുടെ ഫിലിം star പുഞ്ചിരി...) .. വളരെ വെഷമിച്ചു .. വെരയാര്‍ന്ന സ്വരത്തില്‍ വിക്കി വിക്കി ഞാന്‍ പറഞ്ഞു തുടങ്ങി .." ഇംഗ്ലീഷ് പൊട്ടി, കെമിസ്ട്രി കിട്ടിയില്ല , ഫിസിക്സ്‌ കടന്നു കൂടി.. പിന്നെ..". (ബാകി കേള്‍ക്കാന്‍ അവള്‍ അവിടെ നിന്നില്ല എന്നാണെന്റെ ഓര്‍മ്മ്മ ... ) ഞാന്‍ പെട്ടെന്ന് മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റെ ഹൃദയത്തില്‍ maarkinte മണ്ണ് വാരിയിട്ടു അവള്‍ ചാടിക്കുലുക്കി നടന്നു മറഞ്ഞിരുന്നു ..... (ഈ university exam കണ്ടു പിടിച്ചവരെ ഞാന്‍ മനസാ ശപിച്ചു )

ഞാന്‍ വളരെ കഷ്ടപ്പെട് പടുത്തുയര്‍ത്തിയ ഒരു സൗഹൃദം ഇതാ ഇങ്ങനെ ഇവിടെ തകര്‍ന്നു.... എല്ലാം തകര്ന്നവനെ പോലെ ഞാന്‍ ആ കോളേജ് varanthayilooode നടന്നു.. പിന്നില്‍ ഒരായിരം ശബ്ദങ്ങള്‍ എന്നെ മണ്ടന്‍, തിരു മണ്ടന്‍ എന്ന് വിളിക്കുന്നത്‌ പോലെ തോന്നി .................................വാല്‍ക്കഷ്ണം : രണ്ടാം വര്ഷം റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ എല്ലാ പേപ്പറും ഒരു വിധം നല്ല markil പാസ്‌ ആയി. ഡിഗ്രിക്ക് ചേര്‍ന്ന് . അവിടെ മുതല്‍ ശില്പ എന്റെ നല്ല സുഹൃത്ത് ആയി.. ആ സൗഹൃദം വേറെ കോളേജില്‍ ചേര്‍ന്നപ്പോഴും കത്തുകളിലൂടെ തുടര്ന്നു. ഏതാണ്ട് എന്റെ MBA പഠനം തീരുന്നത് വരെ ഞങ്ങള്‍ കട്തുകലിലോഒദെ വിശേഷങ്ങള്‍ പറഞ്ഞു.. രണ്ടു പേര്‍ക്കും ഒരുപാട് സംസാരിക്കാന്‍ താല്പര്യം ഉണ്ടായിരുന്നതിനാല്‍ പലപ്പോഴും സ്പേസ് മതിയാവില്ലായിരുന്നു. ആ സൌഹൃദത്തിന്റെ മധുര സ്മരണകലായിരുന്നു അവള്‍ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള്‍ എന്റെ മനസ്സില്‍ കൂടെ കടന്നു പോയത്.. വീണ്ടുമൊരു friendship day ആഖോഷിക്കുമ്പോള്‍ ഇങ്ങനെയുള്ള സുഹൃതാക്കള്‍ ആണ് എന്നെ ഇന്ന് കാണുന്ന ഞാന്‍ ആക്കിയത് എന്നതില്‍ അഭിമാനിക്കുന്നു ,.ആഹ്ലാദിക്കുന്നു.

നമ്മുടെ ശില്പ ഇന്ന് സകുടുംബം ഒരു വിദേശ രാജ്യത്തില്‍ ജീവിക്കുന്നു , ഒരു മിടുക്കി കുട്ടിയുടെ അമ്മയായി.., നല്ല ഒരു ഭര്താവിനോടോപ്പോം ....നന്ദി ശില്പ ,, സൌഹൃടതിലൂടെ നന്നായി പഠിക്കണം എന്ന കാഴ്ചപ്പാട് എനിക്ക് നല്‍കിയതിനു .....

2 comments:

krishnan murali said...

Da, you are getting better, u were able to create some nostalgia. MBA timil appo kathidapadu nammalariyathe enganne???

Biki said...

Ha ha ha, tats something secret.. but it was a reality.
Anyway thanks for the comment. see u soon