പതിവില്ലാത്ത വിശപ്പിന്റെ വിളി കൂടിയപ്പോൾ കഴിക്കാൻ പോകാമെന്ന് വിചാരിച്ചു. സ്ഥിരം ചർച്ചകൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും എന്റെ ഊണ് പങ്കാളികെളെല്ലാം പോയിക്കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ നികുതി സംബന്ധമായ കടലാസുകൾ സബ്മിറ്റ് ചെയ്യണമായിരുന്നു. എന്തോരോ വരട് ...ഭാര്യ പൊതിഞ്ഞു തന്ന ചോറ്റ് പാത്രവും താങ്ങി ഞാൻ പതിയെ കാഴ്ചകൾ ഒക്കെ കണ്ടു മനം കുളിർത്തു (കുളിരാൻ വേണ്ടിയുണ്ട് !!!) ആഞ്ഞു നടന്നു . വൃതാക്രിതിയിലുള്ള , മൂന്നു നിലയിലായി കെടക്കുന്ന food court എന്നെ നോക്കി മാടി വിളിച്ചു . വെഷപ്പു കാരണം കണ്ണ് കാണാത്തതിനാൽ ഞാൻ നേരെ ഓടി മുകളിലെ നിലയിൽ വിഷാലമയിട്ടങ്ങനെ ഇരുന്നു കഴിക്കാൻ ആരഭിച്ചു. ഗുണം എന്നാന്നു വെച്ചാ ... മുകളിൽ നിന്ന് താഴേക്ക് നല്ല വ്യൂ ആണ്. പിന്നെ നല്ല കാറ്റും. സുഖമായി , ശാന്തമായി ഊണു വിഴുങ്ങാൻ പറ്റിയ ഇടം. കൂട്ടുകരുന്ദെങ്കിൽ എവിടെ സ്ഥലം കിട്ടുന്നൂ അവിടെ ഇരിക്കും അതാ പതിവ്. അല്ലെങ്കിലും വായി തോന്നിയത് കോതക്ക് പാടുന്ന, അര്തമില്ലാത്ത (അ) രാഷ്ട്രീയ ചർച്ചകൾക്ക് എന്തിനാ സുഖകരമായ കാഴ്ചകളും അനുഭൂതികളും :). ഞാനങ്ങനെ സുഖിച്ചു വായിനോക്കി അയവെറക്കുംബൊൽ , ആണ്ടെ അങ്ങ് താഴെ അവനും അവളും !!!!!! (ആരോ !!) അവൻ അവളെ നോക്കുന്നു , ചിരിക്കുന്നു. അവൾ അവനോടു ചൊറിയുന്നു , അവൻ അവളെയും ... രണ്ടും പരിസരം മറന്നു ഇങ്ങനെ ഇരുന്നു സൊള്ളി സൊള്ളി സമയം കൊല്ലുവാ . പണിയൊന്നും ഇല്ലേ മക്കളെ.
കമ്പനി ഇവിടെ ശ്വാസം വിടാൻ വരെയുള്ള സമയം കണക്കു കൂട്ടി റിപ്പോർട്ട് ചെയ്യുന്നു.,. ഇവിടെ ഇവനും അവളും സൊള്ളി സുഖിക്കുന്നു. എന്റെ മനസിലെ Sherlock Holmes പെട്ടെന്നുണർന്നു . അവർ എന്താണ് ഇത്ര detail ആയി സംസാരിക്കുന്നതു ? അതാ അവൻ അവളുടെ കൈ പിടിച്ചു തിരിക്കുന്നു .. അവൾ ഒട്ടും മോശമല്ല.. അവന്റെ തുടയിൽ നല്ല നുള്ള് വെച്ച് കൊടുക്കുന്നു. ന്നിട്ട് രണ്ടും കൂടിയിരുന്നു കുലുങ്ങി ചിരിക്കുന്നു.. എനിക്ക് നാണം തോന്നി.. എന്ത് കാര്യം .അവര്ക് അതില്ലല്ലോ.:)ഒരു ഫോടോ എടുത്തു പോസ്റ്റ് ചെയ്താലോ . ? നല്ല പബ്ലിസിടി കിട്ടും. വേണ്ടി വന്നാ രണ്ടിനും പണി കൊടുക്കയും ചെയ്യാലോ . ബൂഹാ എന്റെ മനസിലെ ബോറൻ (വയസൻ ) അങ്ങനെ നുര പൊന്ദി ( ചെല കേളവന്മാർ പ്രായമാവുമ്പോൾ കാട്ടിക്കൂട്ടുന്ന അതേ ധാർമിക ബോധം !).
ഭൂ !!! എന്റെ മനസിലെ യുവത്വം (അതിനാണ് ഇപ്പൊ demand) എന്നെ കാര്കിച്ചു തുപ്പി . നാണമില്ലേ ഹേ മിസ്റ്റർ , തനിക്കിങ്ങനെ കൃത്രിമ ധാര്മിക ബോധം കാട്ടാൻ !!. പിള്ളേരല്ലേ , പിണ്ണാക്കല്ലേ ... കൊറച്ചൊക്കെ ടേസ്റ്റ് ചെയ്യട്ടെന്നു ..... പിന്നെ തന്റെ വീീട്ടിലുല്ലവരൊ ...ബന്ധുക്കളോ ഒന്നും അല്ലല്ലോ.. കൊറഞ്ഞ പക്ഷം അച്ചു മാമനൊ , Mr Kejri Uncle ഓ , അഖില ഭാരതീയ സംസ്കൃതി സംരക്ഷകനൊ ഒന്നും അല്ലല്ലോ ഇവിടിരുന്നു ഇങ്ങനെ വികാരം കൊണ്ട് ഞെളിപിരി കൊള്ളാൻ ! (എനിക്കെന്റെ ഞെളിപിരി സുഹൃത്ത് അർജുവിനെയും Mr ഉണ്ണി യെയും ഒക്കെ ഓര്മ്മ വന്നു, എന്തെങ്കിലും പറഞ്ഞാ , ചുമ്മാ ഇരുന്നു ഞെളിപിരി കൊള്ളുന്നവന് Mr അരജു … അവനെ പിരി കെറ്റുന്നവൻ Unni ). പോരാത്തതിനു സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റം എന്ത് (വേ)ല കൊടുത്തും നമ്മുടെ രാജ്യം സംരക്ഷിക്കും ..
ഇങ്ങനെ ഒരായിരം തടസ്സങ്ങൾ എന്റെ മനസ്സിൽ വേലിയേറ്റം നടത്തിയതോന്നുമറിയാതെ അവനും അവളും അവിടെ തകർകുകയാണ് . എന്റെ മനസിലെ മലയാളി പെട്റെന്നുനര്ന്നു .. അളിയാ .. നല്ല ചാൻസ് , ഒന്ന് നേരിൽ പോയി കേട്ടാലോ .. ലവനും ലവളും വെറുതെ പഞ്ചാര മാത്രമേയുള്ളൂ ??? ലെന്റെ മനസ്സിൽ രണ്ടു ലഡ്ഡു പൊട്ടി കേട്ടോ ...
പെട്ടെന്ന് ഞാൻ ചോറ് വാരിയുണ്ട് , തീർത്തെന്ന് വരുത്തി , താഴേക്ക് വന്നു . ഒരു lime juice ഓർഡർ ചെയ്തു , എന്നിട്ട് ഒന്ന് പാളി നോക്കി ... ഇപ്പൊ എന്താണ് പരിപാടി എന്നറിയാൻ .
ഭൂം !!!! ഞെട്ടി മാമാ !!!!!!!!!!!!!!!!!! തൊണ്ടയിൽ ഉമി നീര് കുടുങ്ങി .... കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല. ....
ലവളും പിന്നെ വേറെ ഒരു ലവളും ചേര്ന്നിരിക്കുന്നു ... കഥപറയുന്നു !! കൈ തിരിക്കുന്നു .. തുടയിൽ നുള്ളുന്നു .. ആകെ അവിടെ നല്ല ഉത്സാഹം . ഞാൻ എന്റെ തൊടയിൽ ഒന്ന് നുള്ളി ആാ ! വേദനിച്ചു . പ്പൊ സത്യം . ലവൻ ... ഇപ്പൊ ലവളായി ..ഒളിച്ചു കേള്കാൻ വന്ന ഞാൻ വെറും ഒരു (പാലാരിവട്ടം) ശശി അണ്ണൻ ആയി !!!!!
എന്നാലും അവൾ അവന്റെ തുടയിൽ തന്നെ അല്ലെ നുള്ളിയത് !!!! ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങളുമായി , ഞാൻ തെരകിനെടയിലേക്ക് ഊളിയിട്ടു ,, പ്രതീക്ഷിചതൊന്നും കാണാൻ കിട്ടഞ്ഞതിന്റെ ജാള്യവും പ്രതീക്ഷക്കപ്പുരമുള്ള കാഴ്ചകളുടെ ദഹനകെടും പേറി .......
വാൽകഷണം : ഇതിനാണോ മച്ചൂ ഈ new generation എന്ന് പറയുന്നത് :) :)
1 comment:
New generationte oru side enganeyum!! Good job...keep writing bro...oru IIM experience situation also would be gr8!!
Post a Comment