Friday, July 6, 2012

നഷ്ട വസന്തം .....


ഈ അടുത്തയിടെ ഞങ്ങള്‍ കുടുംബവീട് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ കുറിച്ചുവക്കെട്ടെ . ദീര്ഖവും കഠിനവും ആയ എന്റെ യാത്രകള്കൊടുവില്‍ വിശ്രമിക്കാനുള്ള ഒരു അവസരമായിരുന്നു അത്.. എന്റെ മാതാപിതാക്കള്‍ അതിനനുസരിച്ചുള്ള സാഹചര്യം ഒരുക്കിതരുകയും അവര്‍ എന്റെ മകളോടൊപ്പം സമയം ചെലവിടുകയും ചെയ്തു. ഞാനും എന്റെ പ്രിയതമയും കൂടെ എന്റെ കുറേ പഴയ ഡയറികള്‍ ചുമ്മാ മറിച്ചു നോക്കി . പതിനഞ്ചു -ഇരുപതു വര്ഷം മുമ്പുള്ള, ഞാനെന്തനെന്നു അതിലുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങള്‍ കൌതുകത്തോടെ മറിച്ചു നോക്കി..പല കതുകളുണ്ടായിരുന്നു , അതിലൊന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട്.. എന്റെ പ്രിയപ്പെട്ട കഥാകാരി സുഹുര്‍ത്ത് എനിക്കെഴുതിയ പല കത്തുകളിലോന്നയിരുന്നു   അത്.

അവളുടെ പേര് കസ്തുരി എന്നും അവലെനിക്കിട്ട പേര് നെസ്ടി എന്നുമായിരുന്നു. സ്കൂളില്‍ ഞാനൊരു സ്പോര്‍ട്സ് സ്റാര്‍ ആയിരുന്നത്തിനാലാവണം ഒരു പഴയ ഒളിമ്പയന്റെ പേര് എനിക്ക് ചാര്‍ത്തി തന്നത്. ഏതായാലും ഞാനത് ആസ്വദിക്കുകയും അവളുടെ കത്തുകള്‍ക്ക് മറുപടി അയക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ അതിനൊരു പ്രണയത്തിന്റെ നിറം കൊടുത്തേക്കാം , പക്ഷെ ഞങ്ങള്‍ തമ്മില്‍ തികച്ചും സൗഹൃദം മാത്രമായിരുന്നു.. അവള്‍ എനിക്ക് കഥകള്‍ തരുമായിരുന്നു,ഞാന്‍ അതിന്റെ അഭിപ്രായം അവളെ അറിയിക്കുമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ജില്ല തല കലോത്സവ വിജയികളായിരുന്നു . അവള്‍ക് കഥക്കും എനിക്ക് പ്രസംഗ മത്സരത്തിനുo സമ്മാനം കിട്ടിയിരുന്നു .  എന്റെ ആസ്വടനങ്ങിളില്ലാതെ തന്നെ അവളുടെ കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മിടുക്കിയായ ഈ കൂട്ടുകാരി പലപ്പോഴും എന്റെ സാഹിത്യ തത്വദീക്ഷയെ ബൗധികപരമായി ചോദ്യം ചെയ്തു ..ഏതായാലും മറ്റു പല നല്ല സൌഹൃടങ്ങളെയും പോലെ ഇതും കാലക്രമത്തില്‍ വിസ്മ്രിതിയിലെക്കാണ്ട് പോയി . എങ്കിലും ഒരു അത്ഭുതം എന്നാ പോലെ പില്‍കാലത്ത് അവള്‍ ഞാന്‍ പഠിച്ച UP school teacher ആയി.. എന്റെ വലിയമമയുടെയും എന്റെ പിതാവിന്റെയും അനുഗ്രഹം വാങ്ങാന്‍ എന്റെ വീട്ടില്‍ വന്നു,, (എന്റെ പിതാവ് പറഞ്ഞ അറിവാണ്)) അവള് കുടുംബിനിയായി , കുട്ടികളായി.. എങ്കിലും എന്റെ വീട്ടിലുല്ലവരുംയുള്ള ബന്ധം തുടര്‍ന്ന് വന്നു..
ഏറ്റവും അവസാനം ഞാന്‍ അവളെ കാണുന്നത് എന്റെ കല്യാണത്തിനാണ് . എന്റെ പിതാവിന്റെ ക്ഷണം സ്വീകരിച്ചു അവള്‍ എന്റെ കല്യാണതിനു പള്ളിയില്‍ വന്നു.. ഇത്രയൊക്കെ ഒരു സൌഹൃദത്തിനു വില കല്പിച്ച ഒരാളോട് ഞാന്‍ ചെയ്തതോ ? ഞാന്‍ അവള്‍ക്കു ഒരു invitation പോലും അയച്ചില്ല എന്നത് പോട്ടെ , കല്യാണത്തിന് വന്നപ്പോ,, അവളെ തിരിച്ചറിഞ്ഞ കൂടിയില്ല . പതിഞ്ഞ സ്വരത്തില്‍ അവള്‍ പരിചയപ്പെടുത്തുമ്പോള്‍ അവളുടെ സ്വരം ഇടറിയോ ...എനിക്കറിയില്ല..എങ്കിലും ഒന്നറിയാം അവളുടെ മനസ്സില്‍ വെഷമം വന്നു കാണും...പിന്നീടുള്ള സല്കരത്തില്‍ പങ്കെടുക്കാതെ, അവള്‍ തിരിച്ചു പോയി.. ഞാന്‍ എന്റെ വിവാഹ സല്കര തെരക്കുകളിലെക്കും . നീണ്ട ആറു വര്‍ഷങ്ങള്‍ക് ശേഷം ഞങ്ങള്‍ ആ എഴുത്തുകള്‍ വായിച്ചപ്പോള്‍ അറിയാതെ എന്റെ മനസിടരി  . ഞാന്‍ അവളെ മനസിലാക്കിയത് പോലും അപ്പോഴാണ് . പിതാവിന്റെ സ്നേഹമറിയാതെ അമ്മാവന്മാരുടെ വീട്ടില് നിബന്ധനല്ക് വിധേയമായി കഴിഞ്ഞു കൂടിയ ഒരു പെണ്‍കുട്ടി..അവളുടെ വികാര വിചാരങ്ങളയിരുന്നു പലപ്പോഴും കഥകള്‍ ആയിരുന്നത് . പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ഒരു നല്ല writer ആകെണ്ടവല്‍ .

അത് പോട്ടെ , ഈ സമയത്ത് ഞാന്‍ എന്റെ പ്രിയപ്പെട്ടവളുടെ മുഖം ശര്ധിക്കുകയായിരുന്നു , ഒരു കാര്‍മേഘം അവളുടെ മുഖത്ത് തളം കെട്ടിയെങ്കിലും, എനിക്കറിയാമായിരുന്നു, അവള്‍ ആ കത്തിലൂടെ എന്റെ ഭൂതകാലത്തിലേക്ക് കണ്ന്നോടിക്കുവയിരുന്നു എന്ന് . പതിവുള്ള ദേഷ്യവും കുറുമ്പും ഞാന്‍ ആ മുഖത്ത് കണ്ടില്ല..ആ എഴുത്തുകള്‍ അവളെയും സ്പര്‍ശിച്ചു കാണണം എന്ന് ഞാന്‍ വിശ്വസിക്കുന്നു..കാരണം, എന്തൊക്കെയാണെങ്കിലും എന്റെ ഭാര്യക്ക്‌ എന്നെ അറിയുന്നത് പോലെ ഈ ലോകത്ത് വേറെ ആര്‍ക്കും എന്നെ കുറിച്ച് അറിയാമെന്നു തോന്നുന്നില്ല..

ഞാന്‍ കസ്തുരിയെകുരിച്ചും എന്റെ ഭാര്യയെക്കുറിച്ചും ഇത്രയും പറഞ്ഞത്,, ഈ അടുത്തയിടെ എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. എന്റെ ഒരു MBA സുഹൃത്ത്‌ (നമുക്കവനെ sabu എന്ന് വിളിക്കാം ) കഴിഞ്ഞ december കല്യാണം കഴിച്ചു..ഞങ്ങളുടെ കൂട്ടത്തില്‍ ഏതാണ്ട് അവസാനം കല്യാണം കഴിച്ച ആള്‍ . ഇനി അവിനശു മാത്രമേ ഉള്ളു.. അവനാണെങ്കില്‍ അമേരിക്കയില്‍ live in relation ആണ്. നമ്മുടെ ഈ സുഹൃത്തിന്റെ കല്യാണത്തിന് ഞങ്ങള്‍ ഒരു 4 പേര് പങ്കെടുത്തിരുന്നു , വൈകത്തു അമ്പലത്തില്‍ വച്ച് ബന്ധുക്കളുടെയും സുഹൃതുകളുടെയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍  അടിപൊളി കല്യാണം.

അതിനു ശേഷം സാധാരണ എല്ലാരേയും പോലെ honeymoon ആക്ഹോഷിക്കുവയിരിക്കും എന്ന് കരുതി. എന്നാല്‍ കഴിഞ്ഞ ആഴ്ച ഞങ്ങളെ എല്ലാരേം ഞെട്ടിച്ചു കൊണ്ട് അവന്റെ facebook സ്റ്റാറ്റസ് ചേഞ്ച്‌ ആയി.. married to single !!! എന്നെ വിവരം അറിയിച്ച സുഹൃധിന്റെ കയ്യില്‍ നിന്നും details എടുത്ത ശേഷം ഞാന്‍ സൌദിയില്‍ നിന്ന് വിളിച്ചു..ഒന്നര മണിക്കൂര്‍ ഞാന്‍ അവനോടു സംസാരിച്ചു. എന്റെ നല്ല സുഹൃധുകളുടെ പ്രയാസങ്ങളില്‍ പങ്കു ചേരണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു,,. പക്ഷെ ആ സംഭാഷനതിലുടനീളം കണ്ട അവന്റെ നിര്‍വികാരത എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.അല്പമെങ്കിലും ഇടര്‍ച്ച പ്രതീക്ഷിച്ച ഞാന്‍ നിരാശനായി . അവന്‍ പ്രത്യേകിച്ച് പ്രശ്നങ്ങില്ലാതെ ശാന്തനായിരുന്നു . ഒരു തലവേദന ഒഴിഞ്ഞ ഭാവം . ഈ വാര്‍ത്ത എന്നെ അറിയിച്ച സുഹൃത്തിന്റെയും എന്റെ ഭാര്യയുടെയുo  പ്രതികരണം ഒന്നായിരുന്നു.. ഈക്കനക്കില്‍ ഞങ്ങള്‍ എത്ര തവണ divorce ആയേനെ !!!! ശരിയാണ് പലപ്പോഴും ആവശ്യമില്ലാത്ത പെറ്റി ഈഗോയുടെ പേരില്‍ ഞങ്ങളുണ്ടാക്കിയിട്ടുള്ള വഴക്കുകള്‍ക്കു കയ്യും കണക്കുമില്ല . കയ്യാങ്കളിയുടെ വക്കോളമെത്തിയ തര്‍ക്കങ്ങള്‍ , വാഗ്വാദങ്ങള്‍ . ഞങ്ങളുടെ parents  നിസ്സഹായരായി നോക്കി നിന്നുട്ടുള്ള സമയങ്ങള്‍. (ഇപ്പൊ ആരും മൈന്‍ഡ് ചെയ്യാറില്ല , വേണമെങ്കില്‍ തന്നെ തല്ലി തീര്തോ എന്നാ മട്ടില്‍) പക്ഷെ ഞങ്ങള്‍ ഒരാഴ്ചയില്‍ കൂടുതല്‍ പെനങ്ങിയിരുന്നിട്ടില്ല ഇതുവരെ. ഞങ്ങളുടെ ആശയവിനിമയം അത്രയ്ക്ക് ആഴത്തിലുള്ളതും വികരപരവുമായിരുന..പലപ്പോഴും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തു.കുടുംബം എന്നാ ദിവ്യമായ  പ്രസ്ഥാനം നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ മാത്രം മുഖ്യ അജണ്ട ആയിരുന്നു.ആര് വര്‍ഷമായിട്ടും അടുത്ത ഒരു 60 വര്‍ഷതെയ്കുള്ള energy നേടിക്കൊണ്ട് അതിങ്ങനെ മുന്നോട്ടു പോകുന്നു.ഞങ്ങളുടെ ഓരോ പെനക്കങ്ങളും എനങ്ങാനുള്ള കാരണങ്ങളായിരുന്നു . ഞാന്‍ സംസാരിച്ച എന്റെ പല സുഹൃത്തുകളും ഇതില്‍ നിന്ന് വളരെ വ്യത്യാസമുള്ള കാര്യങ്ങളായിരുന്നില്ല share ചെയ്തത് .  ഞങ്ങള്‍ ഇവിടെ ഒരു കുടുംബം കെട്ടിപടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ അത് തകര്‍ന്നതില്‍ ആശ്വാസം കൊള്ളുന്നു. (അവന്‍ അതില്‍ സന്തോഷിക്കുന്നില്ല ..എങ്കിലും). ഇന്ന് നമ്മുടെ സമൂഹത്തില് വിവാഹ മോചനം സാധാരണമാണെങ്കിലും വളരെ അടുത്ത ആളുകള്‍ക് അത് നേരിടുമ്പോള്‍ സങ്കടം തോന്നുന്നു. അതിലപ്പുറം എനിക്കൊന്നും ചെയ്യാനില്ല എങ്കിലും

ഇങ്ങനെയുള്ള ഓരോ വാര്‍ത്തകളും എനിക്ക് എന്റെ കുടുംബത്തോട് ചേര്‍ന്ന് നില്കാനുള്ള പ്രചോദനമാണ് . എന്റെ ഭാര്യയുടെ , മകളുടെ ചിരിക്കുന്ന മുഖം എന്റെ മനസ്സിലും പ്രസാദം പരതുന്നു..മുന്നോട്ടുള്ള എന്റെ ജീവിതത്തിനു കൂടുതല്‍ അര്‍ഥം നല്‍കുന്നു,,. കസ്തുരിമാരും സാബുമാരും എന്നെ ഇടക്കിടെ വേദനിപ്പിക്കരുന്ടെങ്കിലും.. ഒരു നഷ്ട വസന്തത്തിന്റെ സുവര്‍ണ എടുകളായി ...........












No comments: