Thursday, August 16, 2012

ശില്‍പയും ഞാനും പിന്നെ ഫേസ് ബുക്കും.....

social networking സൈറ്റുകള്‍ നമ്മുടെ നൂറ്റാണ്ടിലെ ഒരു ഭാഗ്യം ആണെന്ന് പറയാം. എന്നെ പോലുള്ള, പഴയകാലത്തിന്റെ തടവറയില്‍ പുതിയ നഷ്ട സ്വപ്‌നങ്ങള്‍ നെയ്യുന്ന മണ്ടന്മാര്ക് ഫേസ് ബുക്ക്‌ ഒക്കെ തികച്ചും ഒരു അനുഗ്രഹവും. പഴയ കൂട്ട്ടുകരെയും സ്ഥലങ്ങളെയും ഒക്കെ ചെകയനാണ് ഞാന്‍ കൂടുതലും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് . ഈ അടുത്തയിടെ എനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു, കൂടെ ഒരു സന്ദേശവും. ഞാന്‍ ഉടനെ പോയി ഫോട്ടോ നോകി ആള് എനിക്കരിയവുന്നതാണോ എന്ന് നോക്കി. ശരിയാണ്, ആളെ അറിയാം... അപകടത്തില്‍ പെട്ട് മരിച്ചു പോയ ഒരു പ്രമുഖ മലയാള നടിയുടെയും ഇപ്പൊ കത്തി നില്‍കുന്ന ഒരു വളിച്ച ദുഃഖ സീരിയല്‍ നായികയുടെയും combined മുഖച്ചയയുള്ള ഒരു കുട്ടി. അവള്‍ അന്നേ കോളേജില്‍ അങ്ങനെ ആയിരുന്നു പ്രസിദ്ധ ..കാലം അവളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുതിയെങ്ങ്കിലും മുഖം ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. ( എന്റമ്മേ അവളുടെ കെട്ടിയോന്‍ ഒരു സരസനും , ലോലനും , ലളിതനും , ഒക്കെ ആയിരിക്കട്ടെ.. അതാണെന്റെ "ഫാവിക്കു" നല്ലത് :) ) ..

ഏതായാലും നമ്മുടെ നായികയിലേക്ക് വരാം. അവളുടെ സന്ദേശം കണ്ടപ്പോള്‍ , ഒരായിരം വര്‍ണചിത്രങ്ങള്‍ എന്റെ മനസ്സില്‍ കൂടെ കടന്നു പോയി.. എന്റെ 7 വര്ഷം നീണ്ട കോളേജ് ജീവിതത്തില്‍ വളരെ അടുത്ത ചുരുക്കം ചില friends  ഒരാളായിരുന്നു അവള്‍. ഒരു പേര് വേണമല്ലോ.. ശരി ശില്പ എന്ന് വിളിക്കാം. (എന്ത് കൊണ്ട് ശില്പ എന്ന് ചോദിക്കരുത്... അതാ മനസ്സില്‍ വന്നത് ..അത്രയേയുള്ളൂ )

ശില്പക്ക് ധാരാളം friends ഉണ്ടായിരുന്നു കോളേജില്‍ . അവളോട്‌ സൗഹൃദം ഉണ്ടാക്കാന്‍ എല്ലാവരും മത്സരിച്ചു . അവള്‍ എന്റെ ഫ്രണ്ട് ആണ് എന്ന് പറയുന്നത് ചെലര്ക് ഒരു അഭിമാനം ആണെന്ന് തോന്നി. (facebook ന്റെ ഒരു premitive മാതൃക എന്ന് വേണമെങ്കില്‍ പറയാം, കൂടുതല്‍ സൌഹൃദങ്ങള്‍ സ്റ്റാറ്റസ് symbol ആക്കുന്നവര്‍ അന്നും കോളേജില്‍ ഉണ്ടായിരുന്നു ). ആദ്യമൊന്നും ഞാന്‍ ഈ സുന്ദരികോതയെ മൈന്‍ഡ് ചെയ്തതെയില്ല .. ( എനിക്ക് സംസാരിക്കാന്‍ അറിയാത്തത് കൊണ്ടാണെന്ന് ചെല കുബുദ്ധികള്‍ പരഞ്ഞുണ്ടാക്കിയപ്പോള്‍ ആണ് ഞാന്‍ എന്റെ മറ്റൊരു സുഹൃത്തായ അരവിന്ദിന്റെ സഹായത്തോടെ ശില്പയെ പരിചയപ്പെട്ടു.. aravindine കുറിച്ച് പറഞ്ഞപ്പോഴാ ഓര്‍ത്തത് , ഇവന്‍ എന്റെ പഴയ ഒരു പാര സുഹൃത്ത് ആണെന്ന് പറയാം . കലോത്സവ വേദികളിലെ എന്റെ സ്ഥിരം ശത്രു. അവന്റെ പ്രസംഗ പാടവങ്ങള്‍ പലപ്പോഴും എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തിരുന്നു.. എങ്കിലും പത്തില്‍ ഞാന്‍ അവനെ തോല്‍പ്പിച്ച് പകരം വീട്ടി.. ഏതായാലും കോളേജില്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ അടുത്ത ഫ്രണ്ട് ആയി മാറി.. mathramalla അവന്‍ പഠിക്കാന്‍ നല്ല മിടുക്കനും ഞാന്‍ ഒന്നാന്തരം മടിയനും , ഒരു അര മണ്ടനും ആയതു കൊണ്ട് മാര്‍കിന്റെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ ഒരു മത്സരവുമില്ലയിരുന്നു. ഏതാണ്ട് ഇന്ത്യ ഒളിമ്പിക്സില്‍ അമേരികയോട് മത്സരിക്കുന്നത് പോലെ...... (അതുകൊണ്ട് അവന്‍ reserve ബാങ്കില്‍ മാനേജര്‍ ആയി , ഞാന്‍ IBM consultantum : ). )

തിരിച്ചു വരാം. ഞാന്‍ ശില്പയെ പരിചയപ്പെട്ടു. പ്രത്യേകിച്ച് onnumilla .. കാണുമ്പോള്‍ ചിരിക്കും , ഒരു പാല്‍പുഞ്ചിരി രണ്ടു പേരുടെയും മുഖത്ത് viriyum ( ഞാന്‍ ഫിസിക്സ്‌ tuition പോകുമ്പോള്‍ അവള്‍
കെമിസ്ട്രി tuition പോകുമായിരുന്നു . രണ്ടും വിപരീത ദിശയില്‍ .. അങ്ങനെ ഒന്നാം വര്‍ഷ പ്രീ ഡിഗ്രി കഴിഞ്ഞു . രണ്ടാം വര്ഷം ഞാന്‍ കൂടുതല്‍ മിടുക്കനായി കോളേജില്‍ . പലരും എന്നെ അറിഞ്ഞു തുടങ്ങി. എന്റെ കോളേജ് പെര്‍ഫോര്‍മന്‍സ് കണ്ടു ശില്പ കരുതി ഞാന്‍ ഒരു അപാര സംഭവം ആണെന്ന്(എന്റെ തനി സ്വഭാവം പുറത്തു വന്നു തുടങ്ങി എന്ന് പറയാം) .. അവള്‍ എന്നോട് syriac language ഡൌട്ട് ഒക്കെ ചോദിക്കുമായിരുന്നു , ഞാന്‍ അതില്‍ expert ആണല്ലോ... ഞാന്‍ അങ്ങനെ ഒരു സ്വയം കെട്ടി പടുതിയ ഒരു മാളികയില്‍ അങ്ങനെ വിരാജിച്ചു.. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഇടിത്തീ പോലെ ഒന്നാം വര്‍ഷ റിസള്‍ട്ട്‌ വന്നു .... പലരും ഞെട്ടിത്തരിച്ചു .. ചെലര്‍ ആശ്വാസ നിശ്വാസം ഉതിര്‍ത്തു .. മറ്റു ചെലര്‍ പൊട്ടി ചിരിച്ചു .. ഇനിയും ചെലര്‍ ലോകം അവസാനിച്ച മട്ടില്‍ താടിക്ക് കയ്യും കൊടുത്തിരുന്നു ..നമ്മുടെ നായികയുടെയും എന്റെയും റിസള്‍ട്ട്‌ വന്നു... (ഞാന്‍) പ്രതീക്ഷിച്ച പോലെ ഞാന്‍ എല്ലാത്തിനും എട്ടു നിലയില്‍ പൊട്ടി ( ഏതാണ്ട് 2 - 3 എണ്ണം കഷ്ടിച്ച് പാസ്‌ ആയി എന്ന് തോന്നുന്നു !!!) . റിസള്‍ട്ട്‌ വന്നപ്പോള്‍ പലരും ലോങ്ങ്‌ ലീവ് എടുക്കുന്ന പതിവുണ്ടായിരുന്നു.. അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് തന്നെ ,. ഞാന്‍ ശില്പയുടെ മുന്‍പില്‍  ചെന്ന്  പെട്ട്.. അവള്‍ക് എല്ലാരുടെം മാര്‍ക്ക് സഹിതം അറിയണം ( ഇവള്‍ക് എന്തിന്റെ കേടാണോ എന്തോ) അങ്ങനെ ഓടി നടന്നു ചോദിക്കുന്നതിന്റെ ഇടയില്‍, എന്നെ കണ്ടു .. അങ്ങനെ അന്ന് വരെ, എന്നെ കണ്ടു പാല്പുഞ്ചിരിയും syriac സംശയങ്ങളും മാത്രം വന്ന ആ മുഖത്തില്‍ നിന്നും ആദ്യമായി.. ആ ചോദ്യം വന്നു ..."റിസള്‍ട്ട്‌ അറിഞ്ഞോ ... മാര്‍ക്ക്‌ എത്ര ഉണ്ട് .. ജയിച്ചോ.. അങ്ങനെ ഒരു 10 ചോദ്യങ്ങള്‍ .. (ഇവള്‍ക് ചോദിയ്ക്കാന്‍ കണ്ട ചോദ്യങ്ങള്‍ കണ്ടില്ലേ... വിവര ദോഷി..) ഞാന്‍ ഒന്ന് ചമ്മിയെങ്കിലും ... കടുപ്പത്തില്‍ തന്നെ തിരിച്ചു ചോദിച്ചു.. ആട്ടെ.. തനിക്കെങ്ങനെയുണ്ട്‌ ? വല്ല രക്ഷയും ഉണ്ടോ.. ഒരെന്നമെങ്കിലും കിട്ടിയോ ????

ഒറ്റ ശ്വാസത്തില്‍ തന്നെ ആവേശ പൂര്‍വ്വം അവളുടെ മാര്കും , എല്ലാം പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി , പറയെടാ .. എന്നെ ഇങ്ങനെ വേഷമിപ്പിക്കാതെ.. എന്നാ ഭാവത്തില്‍ .. അവളുടെ മാര്‍ക്ക് കേട്ടപ്പോഴേ എന്റെ നല്ല ശ്വാസം അങ്ങ് പോയി.. ഐസ് ആയെന്നു പറയാം... (അരവിന്ദ് ആയിരുന്നെങ്കില്‍ ഞാനങ്ങു വിട്ടേനെ.. ഇത് നമ്മുടെ ഫിലിം star പുഞ്ചിരി...) .. വളരെ വെഷമിച്ചു .. വെരയാര്‍ന്ന സ്വരത്തില്‍ വിക്കി വിക്കി ഞാന്‍ പറഞ്ഞു തുടങ്ങി .." ഇംഗ്ലീഷ് പൊട്ടി, കെമിസ്ട്രി കിട്ടിയില്ല , ഫിസിക്സ്‌ കടന്നു കൂടി.. പിന്നെ..". (ബാകി കേള്‍ക്കാന്‍ അവള്‍ അവിടെ നിന്നില്ല എന്നാണെന്റെ ഓര്‍മ്മ്മ ... ) ഞാന്‍ പെട്ടെന്ന് മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റെ ഹൃദയത്തില്‍ maarkinte മണ്ണ് വാരിയിട്ടു അവള്‍ ചാടിക്കുലുക്കി നടന്നു മറഞ്ഞിരുന്നു ..... (ഈ university exam കണ്ടു പിടിച്ചവരെ ഞാന്‍ മനസാ ശപിച്ചു )

ഞാന്‍ വളരെ കഷ്ടപ്പെട് പടുത്തുയര്‍ത്തിയ ഒരു സൗഹൃദം ഇതാ ഇങ്ങനെ ഇവിടെ തകര്‍ന്നു.... എല്ലാം തകര്ന്നവനെ പോലെ ഞാന്‍ ആ കോളേജ് varanthayilooode നടന്നു.. പിന്നില്‍ ഒരായിരം ശബ്ദങ്ങള്‍ എന്നെ മണ്ടന്‍, തിരു മണ്ടന്‍ എന്ന് വിളിക്കുന്നത്‌ പോലെ തോന്നി .................................



വാല്‍ക്കഷ്ണം : രണ്ടാം വര്ഷം റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ എല്ലാ പേപ്പറും ഒരു വിധം നല്ല markil പാസ്‌ ആയി. ഡിഗ്രിക്ക് ചേര്‍ന്ന് . അവിടെ മുതല്‍ ശില്പ എന്റെ നല്ല സുഹൃത്ത് ആയി.. ആ സൗഹൃദം വേറെ കോളേജില്‍ ചേര്‍ന്നപ്പോഴും കത്തുകളിലൂടെ തുടര്ന്നു. ഏതാണ്ട് എന്റെ MBA പഠനം തീരുന്നത് വരെ ഞങ്ങള്‍ കട്തുകലിലോഒദെ വിശേഷങ്ങള്‍ പറഞ്ഞു.. രണ്ടു പേര്‍ക്കും ഒരുപാട് സംസാരിക്കാന്‍ താല്പര്യം ഉണ്ടായിരുന്നതിനാല്‍ പലപ്പോഴും സ്പേസ് മതിയാവില്ലായിരുന്നു. ആ സൌഹൃദത്തിന്റെ മധുര സ്മരണകലായിരുന്നു അവള്‍ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള്‍ എന്റെ മനസ്സില്‍ കൂടെ കടന്നു പോയത്.. വീണ്ടുമൊരു friendship day ആഖോഷിക്കുമ്പോള്‍ ഇങ്ങനെയുള്ള സുഹൃതാക്കള്‍ ആണ് എന്നെ ഇന്ന് കാണുന്ന ഞാന്‍ ആക്കിയത് എന്നതില്‍ അഭിമാനിക്കുന്നു ,.ആഹ്ലാദിക്കുന്നു.

നമ്മുടെ ശില്പ ഇന്ന് സകുടുംബം ഒരു വിദേശ രാജ്യത്തില്‍ ജീവിക്കുന്നു , ഒരു മിടുക്കി കുട്ടിയുടെ അമ്മയായി.., നല്ല ഒരു ഭര്താവിനോടോപ്പോം ....നന്ദി ശില്പ ,, സൌഹൃടതിലൂടെ നന്നായി പഠിക്കണം എന്ന കാഴ്ചപ്പാട് എനിക്ക് നല്‍കിയതിനു .....

Friday, July 6, 2012

നഷ്ട വസന്തം .....


ഈ അടുത്തയിടെ ഞങ്ങള്‍ കുടുംബവീട് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ കുറിച്ചുവക്കെട്ടെ . ദീര്ഖവും കഠിനവും ആയ എന്റെ യാത്രകള്കൊടുവില്‍ വിശ്രമിക്കാനുള്ള ഒരു അവസരമായിരുന്നു അത്.. എന്റെ മാതാപിതാക്കള്‍ അതിനനുസരിച്ചുള്ള സാഹചര്യം ഒരുക്കിതരുകയും അവര്‍ എന്റെ മകളോടൊപ്പം സമയം ചെലവിടുകയും ചെയ്തു. ഞാനും എന്റെ പ്രിയതമയും കൂടെ എന്റെ കുറേ പഴയ ഡയറികള്‍ ചുമ്മാ മറിച്ചു നോക്കി . പതിനഞ്ചു -ഇരുപതു വര്ഷം മുമ്പുള്ള, ഞാനെന്തനെന്നു അതിലുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങള്‍ കൌതുകത്തോടെ മറിച്ചു നോക്കി..പല കതുകളുണ്ടായിരുന്നു , അതിലൊന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട്.. എന്റെ പ്രിയപ്പെട്ട കഥാകാരി സുഹുര്‍ത്ത് എനിക്കെഴുതിയ പല കത്തുകളിലോന്നയിരുന്നു   അത്.

അവളുടെ പേര് കസ്തുരി എന്നും അവലെനിക്കിട്ട പേര് നെസ്ടി എന്നുമായിരുന്നു. സ്കൂളില്‍ ഞാനൊരു സ്പോര്‍ട്സ് സ്റാര്‍ ആയിരുന്നത്തിനാലാവണം ഒരു പഴയ ഒളിമ്പയന്റെ പേര് എനിക്ക് ചാര്‍ത്തി തന്നത്. ഏതായാലും ഞാനത് ആസ്വദിക്കുകയും അവളുടെ കത്തുകള്‍ക്ക് മറുപടി അയക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ അതിനൊരു പ്രണയത്തിന്റെ നിറം കൊടുത്തേക്കാം , പക്ഷെ ഞങ്ങള്‍ തമ്മില്‍ തികച്ചും സൗഹൃദം മാത്രമായിരുന്നു.. അവള്‍ എനിക്ക് കഥകള്‍ തരുമായിരുന്നു,ഞാന്‍ അതിന്റെ അഭിപ്രായം അവളെ അറിയിക്കുമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ജില്ല തല കലോത്സവ വിജയികളായിരുന്നു . അവള്‍ക് കഥക്കും എനിക്ക് പ്രസംഗ മത്സരത്തിനുo സമ്മാനം കിട്ടിയിരുന്നു .  എന്റെ ആസ്വടനങ്ങിളില്ലാതെ തന്നെ അവളുടെ കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മിടുക്കിയായ ഈ കൂട്ടുകാരി പലപ്പോഴും എന്റെ സാഹിത്യ തത്വദീക്ഷയെ ബൗധികപരമായി ചോദ്യം ചെയ്തു ..ഏതായാലും മറ്റു പല നല്ല സൌഹൃടങ്ങളെയും പോലെ ഇതും കാലക്രമത്തില്‍ വിസ്മ്രിതിയിലെക്കാണ്ട് പോയി . എങ്കിലും ഒരു അത്ഭുതം എന്നാ പോലെ പില്‍കാലത്ത് അവള്‍ ഞാന്‍ പഠിച്ച UP school teacher ആയി.. എന്റെ വലിയമമയുടെയും എന്റെ പിതാവിന്റെയും അനുഗ്രഹം വാങ്ങാന്‍ എന്റെ വീട്ടില്‍ വന്നു,, (എന്റെ പിതാവ് പറഞ്ഞ അറിവാണ്)) അവള് കുടുംബിനിയായി , കുട്ടികളായി.. എങ്കിലും എന്റെ വീട്ടിലുല്ലവരുംയുള്ള ബന്ധം തുടര്‍ന്ന് വന്നു..
ഏറ്റവും അവസാനം ഞാന്‍ അവളെ കാണുന്നത് എന്റെ കല്യാണത്തിനാണ് . എന്റെ പിതാവിന്റെ ക്ഷണം സ്വീകരിച്ചു അവള്‍ എന്റെ കല്യാണതിനു പള്ളിയില്‍ വന്നു.. ഇത്രയൊക്കെ ഒരു സൌഹൃദത്തിനു വില കല്പിച്ച ഒരാളോട് ഞാന്‍ ചെയ്തതോ ? ഞാന്‍ അവള്‍ക്കു ഒരു invitation പോലും അയച്ചില്ല എന്നത് പോട്ടെ , കല്യാണത്തിന് വന്നപ്പോ,, അവളെ തിരിച്ചറിഞ്ഞ കൂടിയില്ല . പതിഞ്ഞ സ്വരത്തില്‍ അവള്‍ പരിചയപ്പെടുത്തുമ്പോള്‍ അവളുടെ സ്വരം ഇടറിയോ ...എനിക്കറിയില്ല..എങ്കിലും ഒന്നറിയാം അവളുടെ മനസ്സില്‍ വെഷമം വന്നു കാണും...പിന്നീടുള്ള സല്കരത്തില്‍ പങ്കെടുക്കാതെ, അവള്‍ തിരിച്ചു പോയി.. ഞാന്‍ എന്റെ വിവാഹ സല്കര തെരക്കുകളിലെക്കും . നീണ്ട ആറു വര്‍ഷങ്ങള്‍ക് ശേഷം ഞങ്ങള്‍ ആ എഴുത്തുകള്‍ വായിച്ചപ്പോള്‍ അറിയാതെ എന്റെ മനസിടരി  . ഞാന്‍ അവളെ മനസിലാക്കിയത് പോലും അപ്പോഴാണ് . പിതാവിന്റെ സ്നേഹമറിയാതെ അമ്മാവന്മാരുടെ വീട്ടില് നിബന്ധനല്ക് വിധേയമായി കഴിഞ്ഞു കൂടിയ ഒരു പെണ്‍കുട്ടി..അവളുടെ വികാര വിചാരങ്ങളയിരുന്നു പലപ്പോഴും കഥകള്‍ ആയിരുന്നത് . പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ഒരു നല്ല writer ആകെണ്ടവല്‍ .

അത് പോട്ടെ , ഈ സമയത്ത് ഞാന്‍ എന്റെ പ്രിയപ്പെട്ടവളുടെ മുഖം ശര്ധിക്കുകയായിരുന്നു , ഒരു കാര്‍മേഘം അവളുടെ മുഖത്ത് തളം കെട്ടിയെങ്കിലും, എനിക്കറിയാമായിരുന്നു, അവള്‍ ആ കത്തിലൂടെ എന്റെ ഭൂതകാലത്തിലേക്ക് കണ്ന്നോടിക്കുവയിരുന്നു എന്ന് . പതിവുള്ള ദേഷ്യവും കുറുമ്പും ഞാന്‍ ആ മുഖത്ത് കണ്ടില്ല..ആ എഴുത്തുകള്‍ അവളെയും സ്പര്‍ശിച്ചു കാണണം എന്ന് ഞാന്‍ വിശ്വസിക്കുന്നു..കാരണം, എന്തൊക്കെയാണെങ്കിലും എന്റെ ഭാര്യക്ക്‌ എന്നെ അറിയുന്നത് പോലെ ഈ ലോകത്ത് വേറെ ആര്‍ക്കും എന്നെ കുറിച്ച് അറിയാമെന്നു തോന്നുന്നില്ല..

ഞാന്‍ കസ്തുരിയെകുരിച്ചും എന്റെ ഭാര്യയെക്കുറിച്ചും ഇത്രയും പറഞ്ഞത്,, ഈ അടുത്തയിടെ എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. എന്റെ ഒരു MBA സുഹൃത്ത്‌ (നമുക്കവനെ sabu എന്ന് വിളിക്കാം ) കഴിഞ്ഞ december കല്യാണം കഴിച്ചു..ഞങ്ങളുടെ കൂട്ടത്തില്‍ ഏതാണ്ട് അവസാനം കല്യാണം കഴിച്ച ആള്‍ . ഇനി അവിനശു മാത്രമേ ഉള്ളു.. അവനാണെങ്കില്‍ അമേരിക്കയില്‍ live in relation ആണ്. നമ്മുടെ ഈ സുഹൃത്തിന്റെ കല്യാണത്തിന് ഞങ്ങള്‍ ഒരു 4 പേര് പങ്കെടുത്തിരുന്നു , വൈകത്തു അമ്പലത്തില്‍ വച്ച് ബന്ധുക്കളുടെയും സുഹൃതുകളുടെയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍  അടിപൊളി കല്യാണം.

അതിനു ശേഷം സാധാരണ എല്ലാരേയും പോലെ honeymoon ആക്ഹോഷിക്കുവയിരിക്കും എന്ന് കരുതി. എന്നാല്‍ കഴിഞ്ഞ ആഴ്ച ഞങ്ങളെ എല്ലാരേം ഞെട്ടിച്ചു കൊണ്ട് അവന്റെ facebook സ്റ്റാറ്റസ് ചേഞ്ച്‌ ആയി.. married to single !!! എന്നെ വിവരം അറിയിച്ച സുഹൃധിന്റെ കയ്യില്‍ നിന്നും details എടുത്ത ശേഷം ഞാന്‍ സൌദിയില്‍ നിന്ന് വിളിച്ചു..ഒന്നര മണിക്കൂര്‍ ഞാന്‍ അവനോടു സംസാരിച്ചു. എന്റെ നല്ല സുഹൃധുകളുടെ പ്രയാസങ്ങളില്‍ പങ്കു ചേരണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു,,. പക്ഷെ ആ സംഭാഷനതിലുടനീളം കണ്ട അവന്റെ നിര്‍വികാരത എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.അല്പമെങ്കിലും ഇടര്‍ച്ച പ്രതീക്ഷിച്ച ഞാന്‍ നിരാശനായി . അവന്‍ പ്രത്യേകിച്ച് പ്രശ്നങ്ങില്ലാതെ ശാന്തനായിരുന്നു . ഒരു തലവേദന ഒഴിഞ്ഞ ഭാവം . ഈ വാര്‍ത്ത എന്നെ അറിയിച്ച സുഹൃത്തിന്റെയും എന്റെ ഭാര്യയുടെയുo  പ്രതികരണം ഒന്നായിരുന്നു.. ഈക്കനക്കില്‍ ഞങ്ങള്‍ എത്ര തവണ divorce ആയേനെ !!!! ശരിയാണ് പലപ്പോഴും ആവശ്യമില്ലാത്ത പെറ്റി ഈഗോയുടെ പേരില്‍ ഞങ്ങളുണ്ടാക്കിയിട്ടുള്ള വഴക്കുകള്‍ക്കു കയ്യും കണക്കുമില്ല . കയ്യാങ്കളിയുടെ വക്കോളമെത്തിയ തര്‍ക്കങ്ങള്‍ , വാഗ്വാദങ്ങള്‍ . ഞങ്ങളുടെ parents  നിസ്സഹായരായി നോക്കി നിന്നുട്ടുള്ള സമയങ്ങള്‍. (ഇപ്പൊ ആരും മൈന്‍ഡ് ചെയ്യാറില്ല , വേണമെങ്കില്‍ തന്നെ തല്ലി തീര്തോ എന്നാ മട്ടില്‍) പക്ഷെ ഞങ്ങള്‍ ഒരാഴ്ചയില്‍ കൂടുതല്‍ പെനങ്ങിയിരുന്നിട്ടില്ല ഇതുവരെ. ഞങ്ങളുടെ ആശയവിനിമയം അത്രയ്ക്ക് ആഴത്തിലുള്ളതും വികരപരവുമായിരുന..പലപ്പോഴും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തു.കുടുംബം എന്നാ ദിവ്യമായ  പ്രസ്ഥാനം നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ മാത്രം മുഖ്യ അജണ്ട ആയിരുന്നു.ആര് വര്‍ഷമായിട്ടും അടുത്ത ഒരു 60 വര്‍ഷതെയ്കുള്ള energy നേടിക്കൊണ്ട് അതിങ്ങനെ മുന്നോട്ടു പോകുന്നു.ഞങ്ങളുടെ ഓരോ പെനക്കങ്ങളും എനങ്ങാനുള്ള കാരണങ്ങളായിരുന്നു . ഞാന്‍ സംസാരിച്ച എന്റെ പല സുഹൃത്തുകളും ഇതില്‍ നിന്ന് വളരെ വ്യത്യാസമുള്ള കാര്യങ്ങളായിരുന്നില്ല share ചെയ്തത് .  ഞങ്ങള്‍ ഇവിടെ ഒരു കുടുംബം കെട്ടിപടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ അത് തകര്‍ന്നതില്‍ ആശ്വാസം കൊള്ളുന്നു. (അവന്‍ അതില്‍ സന്തോഷിക്കുന്നില്ല ..എങ്കിലും). ഇന്ന് നമ്മുടെ സമൂഹത്തില് വിവാഹ മോചനം സാധാരണമാണെങ്കിലും വളരെ അടുത്ത ആളുകള്‍ക് അത് നേരിടുമ്പോള്‍ സങ്കടം തോന്നുന്നു. അതിലപ്പുറം എനിക്കൊന്നും ചെയ്യാനില്ല എങ്കിലും

ഇങ്ങനെയുള്ള ഓരോ വാര്‍ത്തകളും എനിക്ക് എന്റെ കുടുംബത്തോട് ചേര്‍ന്ന് നില്കാനുള്ള പ്രചോദനമാണ് . എന്റെ ഭാര്യയുടെ , മകളുടെ ചിരിക്കുന്ന മുഖം എന്റെ മനസ്സിലും പ്രസാദം പരതുന്നു..മുന്നോട്ടുള്ള എന്റെ ജീവിതത്തിനു കൂടുതല്‍ അര്‍ഥം നല്‍കുന്നു,,. കസ്തുരിമാരും സാബുമാരും എന്നെ ഇടക്കിടെ വേദനിപ്പിക്കരുന്ടെങ്കിലും.. ഒരു നഷ്ട വസന്തത്തിന്റെ സുവര്‍ണ എടുകളായി ...........












Thursday, April 26, 2012

പ്രവാസ ജീവിതം - ഭാഗം രണ്ട്

സൌദിയിലെ രണ്ടാം വരവിന്റെ പകുതിയോളമായി ഇപ്പൊ . ഞാന്‍ ഒരുവിധം ഈ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു തൊടങ്ങി. പക്ഷെ എന്റെ ഫാമിലി ഇപ്പോഴും അഡ്ജസ്റ്റ് ആയിട്ടില്ല... മോള് ചെലപ്പോ അവളുടെ അമ്മയോട് പരത്തി പറയും , അപ്പ എന്താ വരാത്തത് എന്ന്. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ അവള്‍ കട്ടായം പറഞ്ഞു, തിരിച്ചു വന്നോളൂ എന്ന് ... നാല് വയസുകാരിക്കരിയില്ലല്ലോ നമ്മള്‍ എന്തിനാണ് എവിടെ കഷ്ടപ്പെട്ട് കെടക്കുന്നത് എന്ന്. അവളുടെ അമ്മക്കറിയില്ല പിന്നാ ഇനി ഇത്തിരിപ്പോന്ന കുരുന്നിന്. എന്റെ മനസ്സില്‍ അപ്പോള്‍ ഒരായിരം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ ഓടിപ്പോയി . ഒരു കുടുംബം പുലര്‍ത്താന്‍ വേണ്ടി, കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി, ഒരു വീടും കൊറച്ചു പൈസയും ഉണ്ടാക്ക്കാന്‍ വേണ്ടി, പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ വേണ്ടി, അപ്പനും അമ്മയ്ക്കും മെഡിക്കല്‍ ട്രീത്മെന്റ്റ്‌ നു വേണ്ടി,, ഒക്കെ വര്‍ഷങ്ങളോളം ഈ മരുഭൂമിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ആയിരങ്ങള്‍ . എന്റെ തന്നെ ബന്ധുക്കലടക്കം നിരവധി പേര്‍ , സൌദിയിലും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും ഉണ്ട്. ഞാന്‍ ഈ മേല്പറഞ്ഞ ഒരു വിഭാഗത്തിലും പെടുന്നില്ല എങ്കിലും, സ്വയം വിധിച്ച ഒരു ശിക്ഷ പോലെ, ഉണ്ടാക്കിയെടുത്ത ഒരവസരം പാഴാക്കതിരിക്കാനെന്ന പോലെ ഞാന് ഇവിടെ വിമ്മിഷ്ടപ്പെട്ടു കഴിയുന്നു. എനിക്ക് സ്വന്തമായി സങ്ങടങ്ങളുണ്ട് , എങ്കിലും ചുറ്റുമുള്ളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാണുമ്പോള്‍, ഞാനെത്ര ധന്യന്‍ എന്ന് കരുതിപ്പോകുന്നു. temp വിസയില്‍ വന്നു സ്പോന്സോര്‍ പറ്റിച്ച മുഹമ്മദ്‌, ടാക്സിക്കാരന്‍ അബൂബക്കര്‍, പ്രോപേര്‍ വിസയില്ലാതെ hotelukalilum മറ്റും പണിയെടുക്കുന്ന ആയിരെങ്ങള്‍. ഞാനിവിടെ 5 സ്റ്റാര്‍ ഹോട്ടല്‍ ലും , AC കാറും , comfortable office അന്തരീക്ഷം ആസ്വദിക്കുന്നു ..
കുഞ്ഞു മനസ്സില്‍ വേദന തോന്നിയത് സ്വാഭാവികം. എന്നെക്കാളും അവര്‍ക്കാണ് എന്നെ മിസ്സ്‌ ചെയ്യുന്നത് എന്ന് തോന്നുന്നു.. പോരാത്തതിനു എന്റെ അനിയത്തി ഒരു operationu വിധേയയവുന്നു, അതിന്റെ ടെന്‍ഷന്‍ വേറെ. ദൈവം അവള്‍ക് ശക്തി നല്‍കട്ടെ.

കഴിഞ്ഞ ദേവസം , ഞങ്ങള്‍ ഓഫീസില് നിന്ന് മടങ്ങി വരുമ്പോള്‍ ഒരു പാക്കിസ്ഥാന്‍ ഡ്രൈവര്‍ ആയിരുന്നു ടാക്സി ഡ്രൈവര്‍. വളരെ മാന്യനും educated ആയ മനുഷ്യന്‍. ഞങ്ങള്‍ ഇന്ത്യന്‍സ് എന്ന് കേട്ടപ്പോള്‍ വല്യ സന്തോഷം , അദ്ദേഹം ഉറുദുവിലും ഞങ്ങള്‍ ഹിന്ദിയിലും സംസാരിച്ചു, (കൂടെ ഒരു dilliwalah ഉണ്ടായിരുന്നത് നന്നായി) , അങ്ങേരു പറയുവ , ഈ ഇന്ത്യ പാക്‌ fight ഒരു കാര്യവുമില്ല, പാക്‌ ആള്‍ക്കാര്‍ക്ക് തോക്കും വെടിയും മാത്രമേയറിയൂ , തൊഴില്‍ ഇല്ല, വിദ്യാഭാസം ഇല്ല, സ്ത്രീ സ്വാതന്ത്ര്യം ഇല്ല , എന്തിനു നല്ല ആഹാരം പോലും കിട്ടുന്നില്ല. പക്ഷെ ഇന്ത്യയെ നോക്കൂ , അവിടെ എല്ലാം ഉണ്ട്,
30% poverty ആണെങ്കിലും middle income പീപ്പിള്‍ ഇഷ്ടം പോലെയായി, ഇന്ത്യ സൂപ്പര്‍ പവര്‍ ആകുന്നു.. അങ്ങനെ പോയി ... ഞാനോര്‍ക്കുകയിരുന്നു, വെറും ടാക്സി ഡ്രൈവര്‍ ചിന്ടിക്കുന്നത് പോലെ എങ്കിലും ഈ പ്രശങ്ങലുണ്ടാക്കുന്നവര്‍ക്ക് ചിന്ടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര പട്ടിണി മാറ്റമായിരുന്നു, എത്ര കുടുംബങ്ങള്‍ അമ്മമാരുടെ കണ്ണീര്‍ വീഴതിരുന്നെനെ . ലോകത്തിനു തിരിച്ചറിവ് വരുന്ന കാലം അകലെയല്ല എന്ന ശുഭ പ്രതീക്ഷ മാത്രം വെക്കാം . പ്രാര്‍ത്ഥിക്കാം . ലോകാ സമസ്ത സുഖിനോ ഭവന്തു !!!!

Thursday, March 15, 2012

എന്റെ സൗദി അനുഭവങ്ങള്‍

എന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഒരാഗ്രഹമായിരുന്നു ഒരു ഗള്‍ഫുകാരന്‍ ആകനമെന്നുള്ളത് .... രണ്ടു പ്രാവശ്യം എനിക്ക് ഈതാണ്ട് അടുത്ത് വന്നതായിരുന്നെങ്കിലും അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല ....
ഏതായാലും ഇപ്പൊ എന്റെ കമ്പനി എനിക്കൊരു വിസ തന്നു എന്നെ ഒരു ഗള്ഫനാക്കി ... അതും സൗദി അറേബ്യ ... ഇതില്‍ കൂടുതല്‍ ഫാഗ്യം പിന്നെ എന്ത് വേണം. അങ്ങനെ എല്ലാരും കൂടെ എന്നെ പറഞ്ഞു സൗദിക്ക് വിട്ടു. കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഗള്‍ഫ്‌ countries നെ ക്കുറിച്ച് എനിക്കുണ്ടായിരുന്ന എല്ലാ ധാരണകളും മാറ്റിക്കളഞ്ഞു. എന്റെ മനസ്സില്‍, നികുതി രഹിത ശമ്പളം, ശീതികരിച്ച സുഖങ്ങള്‍..അടിച്ചു പൊളിക്കാന്‍ നെറയെ ആണും പെണ്ണും...പക്ഷെ ഇതൊന്നും ശരിക്കും ഉള്ള ഗള്‍ഫ്‌ ഇല്ല..അവിടെ , സങ്ങടങ്ങളും , കഷ്ടങ്ങളും , പ്രതീക്ഷകളുടെ ഭാരങ്ങളും മാത്രമേയുള്ളൂ...
ഞാന്‍ വരുന്ന വഴി, ദുബായ് എയര്‍പോര്‍ട്ടില്‍ മലയാളികളെ കണ്ടു.. കഷ്ടപ്പെട്ട് പനിയെടുക്കുംബഴും കുടുംബത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന മലയാളി .... ഇവിടെ ഓഫീസില് നിന്ന് ഹോട്ടല്‍ വരുമ്പോ ഒരു മലയാളീ ഡ്രൈവര്‍ ഞങ്ങളെ ഡ്രോപ്പ് ചെയ്തു... എന്തമമോ ഫുള്‍ മഞ്ഞ കഥകള്‍ മാത്രമേ പറയാനുള്ളൂ .... അയാളുടെ സാഹചര്യം ആയിരിക്കും അയാളെ അങ്ങനെ പറയിച്ചത്.... നിരത്തില്‍ പെണ്ണുങ്ങള്‍ വളരെ കുറവാണു ... ഒള്ളത് തന്നെ മൊത്തം കവര്‍ ചെയ്തു ... പര്‍ദയില്‍ comfortable ആയി ഒതുങ്ങി നടക്കുന്നു... എന്റെ മനസ്സില്‍ സിങ്കപ്പൂര്‍, മലയ്ഷ്യ, ലണ്ടന്‍ , NewYork ., എന്തിനേറെ, ബാംഗ്ലൂര്‍ വരെ കടന്നു വന്നു... freedom ന്റെ പേരില്‍ , നമ്മുടെ പെണ്ണുങ്ങള്‍ എങ്ങനെയൊക്കെ നടന്നാണ് , നമ്മുടെ കണ്ട്രോള്‍ തെറ്റിക്കുന്നത്.....ഇവിടെ അങ്ങനെയൊന്നുമില്ല.. ഒരു പ്രലോഭാനവുമില്ലാതെ .. സുഖമായി വഴിയില്‍ നടക്കാം.... എല്ലാം അറബീം , ഒറ്റകൂം , മരുഭൂമിയും , പിന്നെ നമ്മുടെ മാധവന്‍ നായരും മാത്രം ....
ഇന്ന് ഞങ്ങള്‍ ഹോട്ടല്‍ mariott ലേക്ക് താമസം മാറ്റി.... holiday inn ഒരു ഭീകര സ്ഥലം ആയി തോന്നിയത് കൊണ്ട് , ഞങ്ങളുടെ സായിപ്പ് ബോസ്സ്, mariott അറേഞ്ച് ചെയ്തു...
അങ്ങനെ , ഇവിടെ ഞങ്ങള്‍ ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു.. പേര് ..Lahore ഹോട്ടല്‍, പക്ഷെ , ഫുഡ്‌ കൂടുതലും മലയാളീ ഫുഡ്‌... ചോദിച്ചപ്പോള്‍ , കൊണ്ടോട്ടിക്കാരന് കൂടുതലും.അങ്ങനെ ഉച്ചക്ക് കുശാലായി..
പക്ഷെ ഡിന്നര്‍ ആയിരുന്നു അതിലും ഗംഭീരം .. എന്റെ കൂടെ ഉള്ള ശശി സര്‍, (ബഹുമാനം കൊണ്ട് വിളിച്ചു എന്നെ ഉള്ളൂ... ) എനിക്ക് നല്ല വെജ് കുറുമാ ഉണ്ടാക്കി തന്നു... ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂം ന്റെ എല്ലാ limitation ഉം മറികടന്നു, ഒരു ഫസ്റ്റ് ക്ലാസ്സ്‌ കുറുമാ... പിന്നെ , ഞങ്ങ ചപ്പാത്തി യുണ്ടായിരുന്നു , അത് ചൂടാക്കി, വെജ് കുരുംയും കൂട്ടി ഡിന്നര്‍ കഴിച്ചു.. സര്‍ ഉം ഞാനും വളരെ ഹാപ്പി ആയി...

ഇപ്പൊ എനിക്കൊന്നു മനസിലായി..., മനുഷ്യന്‍ പരിമിതികളുണ്ടാവുംബോഴാണ് അവന്റെ ക്രിയതമാകത അതിന്റെ ഉച്ചകോടിയിലെതുന്നത് എന്ന്... അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹം ഉണ്ടാക്കിയ ആ കറി ......

സൗദി അനുഭവങ്ങള്‍ തുടരും.....