സൌദിയിലെ രണ്ടാം വരവിന്റെ പകുതിയോളമായി ഇപ്പൊ . ഞാന്‍ ഒരുവിധം ഈ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു തൊടങ്ങി. പക്ഷെ എന്റെ ഫാമിലി ഇപ്പോഴും അഡ്ജസ്റ്റ് ആയിട്ടില്ല... മോള് ചെലപ്പോ അവളുടെ അമ്മയോട് പരത്തി പറയും , അപ്പ എന്താ വരാത്തത് എന്ന്. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ അവള് കട്ടായം പറഞ്ഞു, തിരിച്ചു വന്നോളൂ എന്ന് ... നാല് വയസുകാരിക്കരിയില്ലല്ലോ നമ്മള് എന്തിനാണ് എവിടെ കഷ്ടപ്പെട്ട് കെടക്കുന്നത് എന്ന്. അവളുടെ അമ്മക്കറിയില്ല പിന്നാ ഇനി ഇത്തിരിപ്പോന്ന കുരുന്നിന്. എന്റെ മനസ്സില്‍ അപ്പോള്‍ ഒരായിരം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഓടിപ്പോയി . ഒരു കുടുംബം പുലര്‍ത്താന്‍ വേണ്ടി, കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി, ഒരു വീടും കൊറച്ചു പൈസയും ഉണ്ടാക്ക്കാന്‍ വേണ്ടി, പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ വേണ്ടി, അപ്പനും അമ്മയ്ക്കും മെഡിക്കല്‍ ട്രീത്മെന്റ്റ് നു വേണ്ടി,, ഒക്കെ വര്‍ഷങ്ങളോളം ഈ മരുഭൂമിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ആയിരങ്ങള്‍ . എന്റെ തന്നെ ബന്ധുക്കലടക്കം നിരവധി പേര് , സൌദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ട്. ഞാന്‍ ഈ മേല്പറഞ്ഞ ഒരു വിഭാഗത്തിലും പെടുന്നില്ല എങ്കിലും, സ്വയം വിധിച്ച ഒരു ശിക്ഷ പോലെ, ഉണ്ടാക്കിയെടുത്ത ഒരവസരം പാഴാക്കതിരിക്കാനെന്ന പോലെ ഞാന്‍ ഇവിടെ വിമ്മിഷ്ടപ്പെട്ടു കഴിയുന്നു. എനിക്ക് സ്വന്തമായി സങ്ങടങ്ങളുണ്ട് , എങ്കിലും ചുറ്റുമുള്ളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാണുമ്പോള്‍, ഞാനെത്ര ധന്യന്‍ എന്ന് കരുതിപ്പോകുന്നു. temp വിസയില്‍ വന്നു സ്പോന്സോര് പറ്റിച്ച മുഹമ്മദ്, ടാക്സിക്കാരന് അബൂബക്കര്‍, പ്രോപേര്‍ വിസയില്ലാതെ hotelukalilum മറ്റും പണിയെടുക്കുന്ന ആയിരെങ്ങള്. ഞാനിവിടെ 5 സ്റ്റാര്‍ ഹോട്ടല്‍ ലും , AC കാറും , comfortable office അന്തരീക്ഷം ആസ്വദിക്കുന്നു ..
കുഞ്ഞു മനസ്സില്‍ വേദന തോന്നിയത് സ്വാഭാവികം. എന്നെക്കാളും അവര്‍ക്കാണ് എന്നെ മിസ്സ് ചെയ്യുന്നത് എന്ന് തോന്നുന്നു.. പോരാത്തതിനു എന്റെ അനിയത്തി ഒരു operationu വിധേയയവുന്നു, അതിന്റെ ടെന്‍ഷന്‍ വേറെ. ദൈവം അവള്‍ക് ശക്തി നല്കട്ടെ.
കഴിഞ്ഞ ദേവസം , ഞങ്ങള്‍ ഓഫീസില്‍ നിന്ന് മടങ്ങി വരുമ്പോള്‍ ഒരു പാക്കിസ്ഥാന് ഡ്രൈവര്‍ ആയിരുന്നു ടാക്സി ഡ്രൈവര്‍. വളരെ മാന്യനും educated ആയ മനുഷ്യന്. ഞങ്ങള്‍ ഇന്ത്യന്‍സ് എന്ന് കേട്ടപ്പോള്‍ വല്യ സന്തോഷം , അദ്ദേഹം ഉറുദുവിലും ഞങ്ങള്‍ ഹിന്ദിയിലും സംസാരിച്ചു, (കൂടെ ഒരു dilliwalah ഉണ്ടായിരുന്നത് നന്നായി) , അങ്ങേരു പറയുവ , ഈ ഇന്ത്യ പാക് fight ഒരു കാര്യവുമില്ല, പാക് ആള്‍ക്കാര്‍ക്ക് തോക്കും വെടിയും മാത്രമേയറിയൂ , തൊഴില്‍ ഇല്ല, വിദ്യാഭാസം ഇല്ല, സ്ത്രീ സ്വാതന്ത്ര്യം ഇല്ല , എന്തിനു നല്ല ആഹാരം പോലും കിട്ടുന്നില്ല. പക്ഷെ ഇന്ത്യയെ നോക്കൂ , അവിടെ എല്ലാം ഉണ്ട്,
30% poverty ആണെങ്കിലും middle income പീപ്പിള്‍ ഇഷ്ടം പോലെയായി, ഇന്ത്യ സൂപ്പര്‍ പവര്‍ ആകുന്നു.. അങ്ങനെ പോയി ... ഞാനോര്ക്കുകയിരുന്നു, വെറും ടാക്സി ഡ്രൈവര്‍ ചിന്ടിക്കുന്നത് പോലെ എങ്കിലും ഈ പ്രശങ്ങലുണ്ടാക്കുന്നവര്ക്ക് ചിന്ടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര പട്ടിണി മാറ്റമായിരുന്നു, എത്ര കുടുംബങ്ങള്‍ അമ്മമാരുടെ കണ്ണീര് വീഴതിരുന്നെനെ . ലോകത്തിനു തിരിച്ചറിവ് വരുന്ന കാലം അകലെയല്ല എന്ന ശുഭ പ്രതീക്ഷ മാത്രം വെക്കാം . പ്രാര്‍ത്ഥിക്കാം . ലോകാ സമസ്ത സുഖിനോ ഭവന്തു !!!!