Wednesday, August 17, 2016

                                                         'മണ്ടൻ'മാർ ലണ്ടനിൽ


ലണ്ടനിൽ വന്നിട്ട് കൊറച്ചു നാളായി , പക്ഷെ ഇത് വരെ ഒന്നും കുറിക്കാൻ പറ്റിയില്ല. സമയം ഒരു പ്രശ്നമായിരുന്നു . കഥകൾ , സംഭവങ്ങൾ ധാരാളവും . ആദ്യം വന്നിറങ്ങിയ പരിഭ്രമത്തിൽ ഒന്ന് പകച്ചു പോയെങ്കിലും ഇപ്പൊ ഞാനും ഒരു പൊടി ലണ്ടൻ മലയാളിയായി എന്ന് വേണമെങ്കിൽ പറയാം. വെറുതെ ഇരിക്കട്ടെ ഒരു ജാഡ .. അങ്ങനെയുള്ള കൊറേ ജാഡ മല്ലൂസ് ഇവിടെയുണ്ട് . അവരുടെ വിചാരം സായിപ്പ് ഇവന്മാരൊക്കെ ഇല്ലെങ്കിൽ ജീവിക്കാൻ ഗതിയില്ലാതെ തൂങ്ങി ചാവുമെന്ന .. പണ്ട് നമ്മുടെ gulfan മല്ലൂസിനു ഇങ്ങനെയൊരു കോംപ്ലക്സ് ഉണ്ടായിരുന്നു.. കേട്ടിട്ടില്ലേ , അറബി എന്നെ ഇങ്ങനെയാണ് ... അങ്ങനെയാണ് .. ഷേക്ക് കഞ്ഞി കുടിച്ചു പോകുന്നത് തന്നെ എന്റെ ബുദ്ധിയാണ് .. പിന്നെ എന്തൊക്കെ..  ഇപ്പൊ അതൊക്കെ കൊറച്ചു മാറി വരുന്നുണ്ട് :)

ഏതായാലും അതൊക്കെ പോട്ടെ., ലണ്ടൻ കഥകൾ ഞാൻ ഒരു series ആയി പിന്നെ എഴുതാം. ഇപ്പൊ ഇത് കുറിക്കാനുള്ള കാരണം .. കഴിഞ്ഞ ഞായറാഴ് കുർബാനയ്ക്കു പള്ളിയിൽ പോയതാ.
ഇപ്പൊ ആത്മീയതയൊക്കെ ഒരു സാമൂഹ്യ സംഘാടന പരിപാടിയായതു കൊണ്ട് , നമ്മൾ സമാന മനസികാരൊക്കെ കൊറച്ചു relaxed ആണ് .. പ്രത്യേകിച്ച് നമ്മൾ സുറിയാനി ക്രിസ്ത്യാനികൾക്ക് ..എവിടെ പോയാലും നമ്മുടെ ടൈപ്പ് അച്ചായന്മാർ ഇങ്ങനെ സൊറ പറഞ്ഞു നടക്കുന്നുണ്ടാവും.. ഇത് മൊത്തത്തിൽ മലയാളികളുടെ ഒരു സ്വഭാവം ആയതു കൊണ്ട് സുറിയാനി ആയാലും നായർ ആയാലും ഇതൊക്കെ തന്നെ ആയിരിക്കും . ഏതായാലും ഞാൻ എന്റെ കാര്യം പറയാം.
ദോഷം പറയരുത് സായ്പിന്റെ പള്ളികളൊക്കെ ഗംഭീരം ആണ് . പോകാൻ ആളില്ലാത്ത കൊണ്ട് നമ്മുടെ മല്ലൂസിനെ ഏല്പിച്ചിരിക്യാ മിക്ക പള്ളികളും . ഞാൻ പതിവുപോലെ കൊച്ചു വർത്തമാനം പറയാനുള്ള അച്ചായന്മാരെ ഒക്കെ ടാർഗറ്റ് ചെയ്തു ഒരു സേഫ് ഡിസ്റ്റൻസ് ഒക്കെ ഇട്ടു ചാലു തൊടങ്ങി .. അപ്പൊ ദേ ഒരു തടിയൻ അച്ചായൻ കേറി സ്കോർ ചെയ്യുവാ .. പറയുന്നത് കേൾക്കാൻ നല്ല സ്റ്റൈൽ ഒക്കെയുണ്ട്. ഒക്കെ ആനിമേറ്റഡ് സ്റ്റോറീസ് ആണ് .. ശകലം മഞ്ഞയും പുളിയുമൊക്കെ ഒള്ളത് കൊണ്ട് എല്ലാരും ആസ്വദിക്കുന്നുമുണ്ട് .. ഞാൻ എന്റെ വക കൊറേ ഇട്ടപ്പോൾ പുള്ളി അതിലും കേറി തൂങ്ങി.. എല്ലാരും ചിരി തുടങ്ങിയപ്പോ പുള്ളിക്ക് അതിലും ആവേശം. ആവേശത്തിനിടയിലും ഞാൻ ഒന്ന് ശ്രദ്ദിച്ചു ... പുള്ളി ഒരു കാറിന്റെ ബോണ്റ്റിന്റെ മേളിൽ കയറി ഇരുന്നാണ് അഭ്യാസം മുഴുവൻ . ആവേശം കൊണ്ട് ഇടക്കിടെ ബോണ്റ്റിൽ അടിക്കുന്നുണ്ട് .. പിന്നെ കൊറേ കഴിഞ്ഞപ്പോൾ ഇരുന്ന ഭാഗത്തിൽ കൈ കൊണ്ട് ചൊറിയുന്നു, തൊടക്കുന്നു ആകെ ബഹളം .. പുള്ളി restless  ആണ്. ഞാൻ വെറുതെ ഒന്ന് പാളി നോക്കി. എന്റെ നെഞ്ചോന്നു എരിഞ്ഞു . നാട്ടിൽ ഒരു ഒന്നെര കോടി വരുന്നു jaguar ന്റെ മേളിൽ കയറി ആണ് ടിയാന്റെ അഭ്യാസം. ഇവിടെയും നല്ല വില കാണും..ഹോ എന്റെ കാർ മൊയലാളി ആത്മാവ് തിളച്ചു മറിഞ്ഞു .. ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല . പുള്ളിയാണെങ്കിൽ ഒരു സലിം കുമാർ ടൈപ്പിൽ വളിപ്പുകാലടിച്ചു മുന്നേറുവാ..

പിന്നെ ഒട്ടും വൈകിയില്ല, ഞാൻ പതുക്കെ മഹാനുഭാവന്റെ തോളിൽ ഒന്ന് തട്ടി. എന്നിട്ടു പറഞ്ഞു .. "ചേട്ടാ കാര്യം ഒക്കെ കൊള്ളാം, പക്ഷെ താങ്കൾ വണ്ടിയെ കൂടെ ഒന്ന് ഗൗനിച്ചോണം, ഇതിന്റെ മൊയലാളി കണ്ടാൽ താങ്കളുടെ ഷഡ്ഢി ചെലപ്പോ കീറി എന്ന് വരും .. കാശ് കൊടുക്കാനേ..."

പറഞ്ഞു തീർന്നില്ല , പിറകിൽ ഒരു പൊട്ടിച്ചിരി മുഴങ്ങി .. നമ്മുടെ ടിയാൻ ഇങ്ങനെ ഐസ് ആയി എന്നെ നോക്കി .. സിനിമയിൽ ഇന്നൊസെന്റ ചേട്ടൻ മനോഹരമായി ഇത്തരം രംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .. ഞാനും ഒന്ന് പകച്ചു .. ഇദെന്താ പുള്ളി ഇത്ര സൈലന്റ് ആവാൻ ??
കൊഴപ്പമായോ?

താങ്കൾക്കു ആളെ അത്രയ്ക്കങ്ങട് പിടി കിട്ടിയില്ല്യ എന്നുണ്ടോ അല്ല്യേ? വള്ളുവനാടൻ ശൈലിയിൽ തിലകൻ ചേട്ടൻ ആയതു കോന്നിക്കാരൻ സാബു ചേട്ടൻ ആയിരുന്നു .. ഞാൻ ഒന്ന് പാളി നോക്കി .. വീണ്ടു പൊട്ടി ചിരി .. ഞാൻ വെറുത്തു . അപ്പൊ മരങ്ങോടൻ സാബു പറയുവാ  .. എഡോ മാപ്പിളെ, അതിന്റെ മൊയലാളി താന്നെയാടോ അതിന്റെ പൊറത്തിരുന്നു ഇങ്ങനെ ചൊറിയുന്നതു ..അയ്യയ്യേ അയ്യയ്യേ ....
ഇത്തവണ ഇന്നോസ്ന്റ് ആകാൻ യോഗം എനിക്കായിരുന്നു .. വിനീതമായി കൈ കൂപ്പിയ ഒരു നിമിഷത്തിൽ ഞാൻ മനസ്സിൽ പാടി " വ്യത്യസ്ഥനാമൊരു പാവം മൊയലാളി, സത്യത്തിൽ ഞാൻ തിരിച്ചറിഞ്ഞില്ല.."  അങ്ങേര് പ്രതികരണ ശേഷി വീണ്ടെടുക്കുന്നതിന് മുൻപ് ജ്ഞാനോരു 100 മീറ്റർ ഡാഷ് നടത്തി .. ആഷേ , നീ എന്നെ വിളിച്ചോ ..ഇത്രെമേ ഓര്മയുള്ളു.
എന്റെയൊരു ഭാഗ്യം , പുളിച്ച തെറി കേട്ടില്ല :)


മണ്ടത്തരങ്ങൾ തുടരും.......

No comments: